Accidental death | കളിക്കുന്നതിനിടെ വീടിനോട് ചേര്‍ന്നുള്ള സ്വിമിങ് പൂളില്‍ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
Nov 20, 2022, 12:34 IST
പെരുവെമ്പ്: (www.kvartha.com) കളിക്കുന്നതിനിടെ വീടിനോട് ചേര്‍ന്നുള്ള സ്വിമിങ് പൂളില്‍ വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം. പെരുവെമ്പ് തണ്ണിശ്ശേരി കണ്ണോട്ടുകാട് മെഡോസ് ഗാര്‍ഡന്‍ റിചൂസ് ഹൗസില്‍ മുഹമ്മദ് റിയാസിന്റെ മകന്‍ മുഹമ്മദ് റമീനാണു മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണു അപകടം നടന്നത്. വീടിനുള്ളില്‍ സഹോദരങ്ങളോടൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് പെട്ടെന്നു പുറത്തിറങ്ങുകയായിരുന്നു. ഏറെ നേരമായിട്ടും കാണാതായതോടെ കുടുംബാംഗങ്ങള്‍ എല്ലായിടത്തും തിരച്ചില്‍ നടത്തി. തുടര്‍ന്ന് മുഹമ്മദ് റിയാസിന്റെ അനുജന്‍ മുഹമ്മദ് ഹാരിസാണു കുഞ്ഞിനെ സ്വിമിങ് പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് മുഹമ്മദ് റിയാസ് കൊല്ലങ്കോട് റിചൂസ് വെഡിങ് കലക്ഷന്‍സ് ഉടമയാണ്. മാതാവ്: നഫ്‌സീന. സഹോദരങ്ങള്‍: മുഹമ്മദ് റിഹാന്‍, മുഹമ്മദ് റയാന്‍. പോസ്റ്റ്‌മോര്‍ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Keywords: Toddler falls into swimming pool died, Palakkad, News, Local News, Dead, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.