Tragedy | സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കെ രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം


അടയമണ്‍ വയ്യാറ്റിന്‍കര വെള്ളാരംകുന്ന് വീട്ടില്‍ രാജീവ് - വര്‍ഷ ദമ്പതികളുടെ മകള്‍ രൂപ രാജീവ് ആണ് മരിച്ചത്.
കടയ്ക്കല്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
തിരുവനന്തപുരം: (KVARTHA) സഹോദരനൊപ്പം (Brother) കളിച്ചു കൊണ്ടിരിക്കെ (While playing) വീടിന് സമീപമുള്ള രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം (Death) . കിളിമാനൂരില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടു കൂടിയാണ് അപകടം (Accident). അടയമണ്‍ വയ്യാറ്റിന്‍കര വെള്ളാരംകുന്ന് വീട്ടില്‍ രാജീവ് - വര്‍ഷ ദമ്പതികളുടെ മകള്‍ രൂപ രാജീവ് ആണ് മരിച്ചത്.
വീടിന് പുറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് മൂത്തകുട്ടി അമ്മയെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മഴക്കുഴിയില്‍ വീണു കിടക്കുന്നത് കാണുകയുമായിരുന്നു.
ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കഴിഞ്ഞ ദിവസം നിര്‍ത്താതെയുള്ള മഴയില്‍ കുഴി വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു. സഹോദരന്‍: ജീവ രാജീവ് (അങ്കണവാടി വിദ്യാര്‍ഥി).