Tragedy | കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരിക്ക് കാറിനടയില്‍പ്പെട്ട് ദാരുണാന്ത്യം


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കുഞ്ഞിന്റെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങി
● ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
തൃശ്ശൂര്‍: (KVARTHA) കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരിക്ക് കാറിനടയില്‍പ്പെട്ട് ദാരുണാന്ത്യം. ബിനോയ് - ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ദുരന്തം നടന്നത്. ചേലൂര്‍ പള്ളിയില്‍ രാവിലെ കുര്‍ബാന കൂടാനെത്തിയതായിരുന്നു കുടുംബം.

ഇതിനിടെ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയതായിരുന്നു കുട്ടി. കുട്ടി തൊട്ടുമുന്നിലൂടെ നടന്നുപോകുന്നത് കാണാതെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് ദുരന്തം സംഭവിച്ചത്. ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#toddlerdeath #caraccident #kerala #india #tragedy #family #accidentnews #breakingnews