Letter | ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി
Dec 14, 2023, 19:38 IST
തിരുവനന്തപുരം: (KVARTHA) ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇനി മുതല്‍, ലക്ഷദ്വീപിലെ കുട്ടികള്‍ സി ബി എസ് ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ ആശങ്ക അറിയിച്ചാണ് മന്ത്രി കത്തയച്ചത്.
നിര്‍ദേശം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകേണ്ട വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകളെ ഇത് അപകടത്തിലാക്കുന്നതിനാല്‍ ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഒരൊറ്റ പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കുക വഴി, ലക്ഷദ്വീപ് ഭരണകൂടം വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പശ്ചാത്തലവുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സത്തയെ അവഗണിക്കുകയാണ്. ദ്വീപിലെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശം നിഷേധിക്കുന്നതിനാല്‍ ഈ തീരുമാനം ആശങ്കാജനകമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
നിലവില്‍, ലക്ഷദ്വീപില്‍ 34 സ്‌കൂളുകളുണ്ട്. ആകെ 12,140 വിദ്യാര്‍ഥികളും. കേരള സിലബസ് -മലയാളം, ഇംഗ്ലീഷ് മീഡിയം, സി ബി എസ് ഇ സിലബസ് എന്നിവയുള്‍പെടെയുള്ള വിദ്യാഭ്യാസ തിരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്ക് സാധ്യമായിരുന്നു. ദ്വീപിലെ ഭൂരിഭാഗം കുട്ടികളും കേരള സിലബസ് അനുസരിച്ചാണ് സ്‌കൂളുകളില്‍ പഠിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍, പ്രത്യേകിച്ച് പ്രൈമറി തലത്തില്‍, അവരുടെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം പരിഗണിക്കണമെന്ന അടിസ്ഥാന തത്വത്തെ ഈ നിര്‍ദേശം അവഗണിക്കുന്നു എന്നത് നിരാശാജനകമാണ്.
ലക്ഷദ്വീപിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സമീപനം സ്വീകരിക്കുന്നതും ഉറപ്പാക്കിക്കൊണ്ട്, ഈ നിര്‍ദേശം അവലോകനം ചെയ്യാനും പുനഃപരിശോധിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇടപെടണം എന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Keywords: To intervene to protect educational diversity and rights of children in Lakshadweep; Minister V Sivankutty sent letter to Union Education Minister, Thiruvananthapuram, News, Lakshadweep, Education, Children, Letter, Minister, V Shivankutty, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.