ജസ്റ്റിസ് ഹാറുണ്‍ റഷീദിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ജസ്റ്റിസിന് ടി എന്‍ പ്രതാപന്റെ കത്ത്
Apr 2, 2014, 12:37 IST
തിരുവനന്തപുരം: (www.kvartha.com 02.04.2014)മുഖ്യമന്ത്രിയെ വിമര്‍ശിച്ചു കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ പരാതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണ് ടി എന്‍ പ്രതാപന്‍ ഇതുസംബന്ധിച്ചുള്ള പരാതി കത്ത് നല്‍കിയത്.
മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുന്ന അവസരത്തിലാണ് ഹൈക്കോടതി ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഉള്ളതെന്നും സ്റ്റാഫംഗങ്ങളെ നിയമിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ജസ്റ്റിസ് ഹാറൂണ്‍ നടത്തിയത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് രണ്ട് പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങളാണ് ജസ്റ്റിസ് ഹാരൂണിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പ്രതാപന്റെ കത്തിലെ പ്രധാന പരാതി. മാത്രമല്ല സിപിഎമ്മിനെ സഹായിക്കുന്നതരത്തിലുള്ള പക്ഷപാതപരമായ നിലപാടാണ് ജഡ്ജിയുടേതെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്ന മൂന്ന് പേജുള്ള കത്താണ് പ്രതാപന്‍ അയച്ചിരിക്കുന്നത്.
ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് നടത്തിയ വിവിധ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പ്രാതാപന്‍ എം എല്‍ എയുടെ കത്ത്. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം, തലശ്ശേരിയില്‍ ബാര്‍ അസോസിയേഷനില്‍ വെച്ച് നടത്തിയ വിവാദ പ്രസംഗം, ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടതിനെതിരെ നടത്തിയ പരാമര്‍ശം, സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം തുടങ്ങി ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിന്റെ വിവാദ പ്രസ്താവനകള്‍ ഉള്‍പെടുത്തിയാണ് ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് കത്ത് നല്‍കിയിരിക്കുന്നത്.
ഹാറൂണ്‍ അല്‍ റഷീദിനെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി
മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടി എന്‍ പ്രതാപന്‍ എം എല്‍ എ കത്തയച്ചിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മുസാഫിര്‍ നഗറിലുണ്ടായത് ഗുജറാത്ത് പരീക്ഷണം: കെ.പി.എ മജീദ്
Keywords: T.N Prathapan writes to CJI, says Justice Haroon shows partiality, Thiruvananthapuram, High Court of Kerala, Chief Minister, Oommen Chandy, Letter, Allegation, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.