Stone Pelt | 'കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു'; യാത്രക്കാരന്‍ കസ്റ്റഡിയില്‍
Nov 7, 2023, 11:24 IST
പാലക്കാട്: (KVARTHA) കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തെന്ന സംഭവത്തില്‍ യാത്രക്കാരന്‍ കസ്റ്റഡിയില്‍. കൂട്ടുപാതയില്‍ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. പഴനി റൂടിലോടുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ലാണ് ഇയാള്‍ തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.
ബസിനുള്ളില്‍ ഇയാള്‍ ബഹളം വയ്ക്കുകയും തുടര്‍ന്ന് പുറത്തിറങ്ങി ബസിനുനേരെ കല്ലെറിയുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കല്ലെറിയാനുള്ള കാരണം വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും അതിനുശേഷം അറസ്റ്റ് നടപടിയിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.
Keywords: TN man detained for damaging KSRTC's Swift bus and shattering windows, Palakkad, News, Stone Pelt, Passenger, Custody, Police, KSRTC, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.