Dharna | ബംഗാളിലെ ടി എം സി അക്രമം: മഹിളാ അസോസിയേഷന്‍ പ്രകടനവും ധര്‍ണയും നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിഎംസി നടത്തുന്ന അക്രമത്തിലും തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ മഹിളാ അസോസിയേഷന്‍ കേന്ദ്രകമിറ്റി അംഗവും ബംഗാള്‍ സംസ്ഥാന അസി. സെക്രടറിയുമായ സോമ ചക്രബര്‍ത്തി ദാസിനെ ഗുരുതരമായി ആക്രമിച്ചതിലും പ്രതിഷേധിച്ച് അഖിലേന്‍ഡ്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ കമിറ്റി പ്രകടനവും പൊതുയോഗവും നടത്തി.

Dharna | ബംഗാളിലെ ടി എം സി അക്രമം: മഹിളാ അസോസിയേഷന്‍ പ്രകടനവും ധര്‍ണയും നടത്തി

ബംഗാളില്‍ പൊരുതുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ യോഗം ജില്ലാ കമിറ്റിയംഗം ഒ സുഭാഗ്യം ഉദ് ഘാടനം ചെയ്തു. വി സതീദേവി അധ്യക്ഷയായി. ടി ലത, ഷീല അഗസ്റ്റിന്‍, കെ അമ്മാളു, ഡി വനജ തുടങ്ങിയവര്‍ സംസാരിച്ചു. പൂക്കോത്ത് നട കേന്ദ്രീകരിച്ച് നടത്തിയ പ്രകടനം ടൗണ്‍ സ്‌ക്വയറിന് സമീപം സമാപിച്ചു.

Keywords:  TMC violence in Bengal: Women's association staged dharna, Kannur, News, Politics, TMC Attack, Dharna, Woman Association, Inauguration, Panchayat Election, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia