കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗം ടി.കെ രജീഷ് മുന്‍പ് നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞു. വടകര കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് രജീഷ് മൊഴിമാറ്റിയത്.
കെടി ജയകൃഷ്ണന്‍ വധത്തില്‍ തനിക്ക് പങ്കില്ലെന്നും ഇതുള്‍പ്പെടെ അഞ്ച് കേസുകളില്‍ പങ്കുണ്ടെന്നത് ശരിയല്ലെന്നും രജീഷ് പറയുന്നു. മാധ്യമവാര്‍ത്തകള്‍ പോലീസ് തെറ്റായി നല്‍കിയതാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ രജീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
അതേസമയം ടിപി വധക്കേസ് ഗൂഢാലോചനയില്‍ എളമരം കരീമിനും പങ്കുണ്ടെന്ന ആരോപണവുമായി ഇടത് ഏകോപനസമിതി രംഗത്തെത്തി. കൊലയ്ക്ക് ശേഷം കരീം വളരെ സജീവമായി രംഗത്തുണ്ടായിരുന്നത് ഇതിന് തെളിവാണെന്നും അവര്‍ ആരോപിച്ചു.
Keywords: Kozhikode, Kerala, T.P Chandrasekhar Murder Case, Statement, T.K Rajish
Keywords: Kozhikode, Kerala, T.P Chandrasekhar Murder Case, Statement, T.K Rajish
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.