SWISS-TOWER 24/07/2023

Transfer Order | 'പഞ്ചായത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും നേതാക്കളെ പുറത്താക്കുകയും ചെയ്തു'; പിന്നാലെ എസ്‌ഐയെ സ്ഥലംമാറ്റി

 


മലപ്പുറം: (www.kvartha.com) പൊലീസ് സ്റ്റേഷനില്‍വെച്ച് സിപിഎം നേതാവായ പഞ്ചായത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും ബ്ലോക് പഞ്ചായത് പ്രസിഡന്റിനെയും പാര്‍ടി ജില്ലാ സെക്രടേറിയറ്റ് അംഗത്തെയും തെറിവിളിക്കുകയും ചെയ്‌തെന്ന പരാതിയ്ക്ക് പിന്നാലെ എസ്‌ഐയെ സ്ഥലംമാറ്റി. തിരൂര്‍ സ്റ്റേഷനിലെ പ്രബേഷന്‍ എസ്‌ഐ കെ വി വിപിനെയാണ് അന്വേഷണ വിധേയമായി എആര്‍ കാംപിലേക്ക് സ്ഥലംമാറ്റിയത്. 
Aster mims 04/11/2022

പരാതിയില്‍ പറയുന്നത്: ബുധനാഴ്ച (16.08.2023) ഉച്ചയോടെ തിരൂര്‍ സ്റ്റേഷനിലാണ് സംഭവം. വെട്ടം പഞ്ചായത് പ്രസിഡന്റ് നൗശാദ് നെല്ലാഞ്ചേരിയെയാണ് എസ് ഐ അടിച്ചത്. നൗശാദ് നെല്ലാഞ്ചേരിയുടെ വാര്‍ഡിലെ മീന്‍പിടുത്ത തൊഴിലാളിയോട് ഒരു കേസുമായി ബന്ധപ്പെട്ട് രാവിലെ 10ന് സ്റ്റേഷനില്‍ ഹാജരാകാന്‍ വിപിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ജോലി കാരണം എത്താന്‍ സാധിക്കില്ലെന്നും മറ്റൊരു സമയം നല്‍കണമെന്നും നൗശാദ് എസ്‌ഐ വിപിനെ വിളിച്ചു പറഞ്ഞു. 

ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്ന് എസ്‌ഐ നൗശാദിനോടു പറയുകയും ഇതേച്ചൊല്ലി ഫോണിലൂടെ ഇരുവരും വാകുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതോടെ നൗശാദ് വെട്ടം പഞ്ചായതിന്റെ വാഹനത്തില്‍ സ്റ്റേഷനിലെത്തി. ഇവിടെവെച്ചും ഇരുവരും തര്‍ക്കമുണ്ടായി. ഇതിനിടെ പൊടുന്നനെ എസ്‌ഐ  മുഖത്തടിക്കുകയായിരുന്നു എന്നാണ് നൗശാദ് നെല്ലാഞ്ചേരി പറയുന്നത്. 

പിന്നീട് കോളറില്‍ പിടിച്ചും നെഞ്ചില്‍ തള്ളിയും സ്റ്റേഷന്റെ പുറത്തെത്തിക്കുകയും സ്റ്റേഷനില്‍നിന്നു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷന്‍ വളപ്പില്‍നിന്നു പഞ്ചായതിന്റെ ഔദ്യോഗിക വാഹനം പുറത്തേക്കു കൊണ്ടുപോകാനും ആവശ്യപ്പെട്ടു. 

വിവരമറിഞ്ഞതോടെ സിപിഎം ജില്ലാ സെക്രടേറിയറ്റ് അംഗം ഇ ജയനും തിരൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റും സിപിഎം നേതാവുമായ യു സൈനുദ്ദീനും സ്ഥലത്തെത്തി. ഇവരോടും വിപിന്‍ കയര്‍ത്തു സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തുവെന്നാണ് പരാതി. 

ഈ സമയത്താണ് സ്റ്റേഷനിലേക്ക് ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോ കടന്നുവന്നത്. ഇതോടെ ഇന്‍സ്‌പെക്ടറോടൊപ്പം ഓഫിസിനകത്തു കയറിയ സിപിഎം നേതാക്കള്‍ വാതിലടച്ചു കുറ്റിയിട്ട് അകത്തിരുന്നു. എസ്‌ഐക്കെതിരെ ഉടന്‍ നടപടി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധം ഉയര്‍ന്നതോടെ വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഇ.ജയനെ നേരില്‍ വിളിച്ചെന്നാണ് വിവരം. എസ്‌ഐക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന ഉറപ്പും നേതാക്കള്‍ക്കു ലഭിച്ചു. ഇതോടെ നേതാക്കള്‍ ഇന്‍സ്‌പെക്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങി പോകുകയും ചെയ്തു. 

ഇതിന് പിന്നാലെ അര മണിക്കൂറിനുള്ളില്‍ എസ്‌ഐക്കെതിരെ നടപടിയെടുത്തതായുള്ള വിവരവും പുറത്തുവന്നു. ആറ് മാസം മുന്‍പാണ് വിപിന്‍ പ്രബേഷന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തിയത്.

Transfer Order | 'പഞ്ചായത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും നേതാക്കളെ പുറത്താക്കുകയും ചെയ്തു'; പിന്നാലെ എസ്‌ഐയെ സ്ഥലംമാറ്റി



Keywords:  News, Kerala, Kerala-News, News-Malayalam, Malappuram-News, Tirur, SI, Police Ofiicer, Transfer Order, Allegation, Manhandling, Malappuram, Tirur SI transferred for allegedly manhandling.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia