Fire | മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു
May 15, 2023, 20:24 IST
ഇരിട്ടി: (www.kvartha.com) മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകള്‍ക്ക് തീ പിടിച്ചു. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീരാജ് പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് ഫാബ്രികേഷന്‍ സാധനങ്ങളുമായി പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകള്‍ക്കാണ് മാക്കൂട്ടം ചുരത്തില്‍ നിന്ന് തീ പിടിച്ചത്.
ചുരം ഇറങ്ങുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ഇരിട്ടിയിലെ അഗ്നിരക്ഷാ നിലയത്തില്‍ വിവരം നല്‍കുകയും സ്റ്റേഷന്‍ ഓഫീസര്‍ രാജീവിന്റെയും അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ജി അശോകന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണക്കുകയുമായിരുന്നു. കണ്ടെയ്‌നര്‍ ലോറി സി എന്‍ ജി യിലാണ് ഓടിയിരുന്നത്. ഇത് അപകടസാധ്യത വര്‍ധിപ്പിച്ചിരുന്നു.
Keywords: Tires of container lorry caught fire at Makootam pass, Iritty, News, Fire, Fire Force, Container lorry, CNG, Fabrication, Accident, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.