SWISS-TOWER 24/07/2023

Bloating | വയറില്‍ ഗ്യാസ് നിറയുന്നുണ്ടോ? വരാതെ നോക്കാനുള്ള എളുപ്പവഴികൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വയറില്‍ ഗ്യാസ് നിറയുന്ന അവസ്ഥ പലര്‍ക്കും പതിവായി ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ വയര്‍ തുളഞ്ഞുകയറുന്ന വേദനയായിരിക്കും. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റില്ല. വല്ലാത്തൊരു പുളച്ചിലായിരിക്കും. ചിലര്‍ ഇതിന് ചില പൊടി കൈകകള്‍ ഉപയോഗിച്ച് അകറ്റാന്‍ ശ്രമിക്കുകയും ചെയ്യും. തീരെ കുറവില്ലെങ്കില്‍ ഓടിച്ചെന്ന് ഡോക്ടറെ കാണുന്നവരും ഉണ്ട്.

വയറും കുടലുമടങ്ങുന്ന ദഹനനാളി വായു മൂലം നിറയുന്ന അവസ്ഥയാണ് ഇത്. ബ്ലോടിങ് എന്നാണ് ഇതിനെ വിളിക്കുന്നത്. വയറില്‍ അകാരണമായ സമ്മര്‍ദം, വേദന, അമിതമായ ഗ്യാസ്, ഏമ്പക്കം, വയറ്റില്‍ ഇരമ്പം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

Bloating | വയറില്‍ ഗ്യാസ് നിറയുന്നുണ്ടോ? വരാതെ നോക്കാനുള്ള എളുപ്പവഴികൾ
 

അമിതമായ ഭക്ഷണം, അമിതമായി കൊഴുപ്പ് ചേര്‍ന്ന ഭക്ഷണം, വേഗത്തിലുള്ള ഭക്ഷണം കഴിപ്പ് എന്നിവയെല്ലാം ബ്ലോടിങ്ങിന് കാരണമാകാം. എന്നാല്‍ ഈ ബ്ലോടിങ് എളുപ്പത്തില്‍ ഒഴിവാക്കാവുന്നതാണ്.

അതിനുള്ള ചില മാര്‍ഗങ്ങള്‍ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു, അവ ഏതൊക്കെയാണെന്ന് അറിയാം.

* പാകം ചെയ്ത ഭക്ഷണം

പച്ചക്കറികള്‍ പച്ചയ്ക്ക് തിന്നാല്‍ ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. അതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹിക്കണമെങ്കിലും സമയമെടുക്കും. അതുകൊണ്ടുതന്നെ പച്ചക്കറികള്‍ പാകം ചെയ്തു കഴിക്കുന്നത് ബ്ലോടിങ് ഒഴിവാക്കാന്‍ സഹായിക്കും. ആവി കയറ്റി വേവിച്ച പച്ചക്കറികളും കഴിക്കാം.

* ഭക്ഷണം നന്നായി ചവയ്ക്കാം

ഭക്ഷണം വലിച്ചു വാരി തിന്നാതെ നന്നായി ചവച്ചരച്ചു കഴിക്കണം. ഇങ്ങനെ കഴിക്കുന്നത് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത ഒഴിവാക്കാന്‍ സഹായിക്കും. നന്നായി ചവച്ച് തിന്നാല്‍ ഉമിനീരിലൂടെ അമിലേസ് എന്ന രസം ഭക്ഷണവുമായി കലര്‍ന്ന് വയറിലെത്തും മുന്‍പ് തന്നെ ദഹനപ്രക്രിയ ആരംഭിക്കും.

* വെള്ളം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പും ഒരു മണിക്കൂര്‍ ശേഷവും കുടിക്കണം

ദഹനപ്രക്രിയയില്‍ വെള്ളത്തിന് നല്ല പങ്കുണ്ട്. ഇത് ഭക്ഷണത്തെ വിഘടിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ കൃത്യ സമയത്ത് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിനൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേര്‍പ്പിച്ച് കളയുന്നതിനാല്‍ ഇത് ഭക്ഷണത്തെ വിഘടിപ്പിക്കുന്ന പ്രക്രിയയെ ബാധിക്കും. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പും കഴിച്ചതിന് ഒരു മണിക്കൂര്‍ കഴിഞ്ഞും മാത്രമേ വെള്ളം കുടിക്കാവൂ.

* ഭക്ഷണത്തിനു ശേഷം നടക്കുന്നത് നല്ലത്

വയര്‍ നിറയെ ഭക്ഷണം കഴിച്ച ശേഷം പലരും ഒന്നുറങ്ങാന്‍ നോക്കും. വയര്‍ നിറഞ്ഞാല്‍ പെട്ടെന്ന് ഉറക്കവും വരും. എന്നാല്‍ ഇതുവഴി ദഹനപ്രക്രിയ മന്ദഗതിയിലാകുമെന്നതിനാല്‍ ഒരു അര മണിക്കൂര്‍ നടക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കുകയും ഭക്ഷണം നന്നായി ദഹിക്കാന്‍ സഹായിക്കുകയും ചെയ്യും. ബ്ലോടിങ്ങും മറ്റ് ദഹനപ്രശ്നങ്ങളും ഒഴിവാക്കാനും നടപ്പ് നല്ലതാണ്.

Keywords: Tips to prevent bloating after a heavy meal, Thiruvananthapuram, News, Bloating, Heavy Meal, Health, Health and Fitness, Drinking Water, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia