Beautiful Nail | കൈകളും കാലുകളും സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളെയും ഭംഗിയുള്ളതാക്കാം; വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന എളുപ്പ മാര്‍ഗങ്ങള്‍ ഇതാ!

 


കൊച്ചി: (KVARTHA) ഒരാളെ കണ്ടാല്‍ അയാള്‍ക്ക് വൃത്തിയും വെടിപ്പുമുണ്ടോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നത് അവരുടെ നഖങ്ങള്‍ (Nail)നോക്കിയാണെന്ന് ഒരു പറച്ചിലുണ്ട്. നഖങ്ങള്‍ വെട്ടിമിനുക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ അത്യാവശ്യം വൃത്തിയും വെടിപ്പുമുള്ള ആളാണെന്ന് തിരിച്ചറിയാം.

ഇങ്ങനെ നഖങ്ങള്‍ നോക്കി ആളുകളുടെ സ്വഭാവം തിരിച്ചറിയുന്നുണ്ടെങ്കില്‍ അത്യാവശ്യം കാലും കൈകളും ഒക്കെ വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ത്വക്ക് രോഗങ്ങള്‍ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവും കാരണം ചിലപ്പോള്‍ നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകാറുണ്ട്. എങ്കിലും വിഷമിക്കേണ്ടതില്ല. നഖങ്ങള്‍ ഭംഗിയുള്ളതായി സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന എളുപ്പ വഴികള്‍ ഉണ്ട്.

Beautiful Nail | കൈകളും കാലുകളും സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളെയും ഭംഗിയുള്ളതാക്കാം; വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന എളുപ്പ മാര്‍ഗങ്ങള്‍ ഇതാ!
 

ഏതൊക്കെയാണെന്ന് നോക്കാം:

*ഒലീവ് ഓയില്‍ (Olive Oil) ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാന്‍ വളരെ നല്ലതാണ്. പകല്‍ സമയങ്ങളില്‍ തടവുന്നതിനേക്കാള്‍ നല്ലത് രാത്രിയില്‍ തടവുന്നതാണ്. ഒലീവ് ഓയിലില്‍ നഖങ്ങള്‍ മുക്കി കുറച്ചുസമയം വയ്ക്കുന്നത് വഴി നഖം പെട്ടെന്ന് പൊട്ടാതിരിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

* ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. നഖങ്ങള്‍ തിളക്കമുള്ളതാക്കാന്‍ ഇത് സഹായിക്കും.

*നഖങ്ങള്‍ ബലമുള്ളതാക്കാന്‍ ദിവസവും റോസ് വാടറും(Rose Water) കറ്റാര്‍വാഴ ജെലും(Aloe vera gel) ചേര്‍ത്ത് നഖത്തില്‍ പുരട്ടാവുന്നതാണ്. 10 മിനിറ്റ് മസാജ് (Massage)ചെയ്ത ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇങ്ങനെ ചെയ്യാവുന്നതാണ്. നഖം പൊട്ടിപ്പോകുന്നതിന് പരിഹാരമാകും.

Keywords: Tips for Naturally Beautiful Nails, Kochi, News, Nail, Health, Heath Tips, Olive Oil, Massage, Wash, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia