ടിപ്പർ ലോറികളുടെ അമിതവേഗതയും നിയമലംഘനങ്ങളും തുടരുന്നു; ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ ആരോപണം
ADVERTISEMENT
● കൊട്ടാരക്കര അപകടത്തിന് ശേഷവും സ്ഥിതിയിൽ മാറ്റമില്ല.
● സ്കൂൾ സമയങ്ങളിൽ പോലും ടിപ്പർ ലോറികൾ സർവീസ് നടത്തുന്നത് ആശങ്കയുണ്ടാക്കുന്നു.
● വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിന് വീഴ്ച.
● കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ നിരവധിയായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
● പോലീസും മോട്ടോർ വാഹന വകുപ്പും മാസപ്പടി വാങ്ങുന്നുവെന്ന് നാട്ടുകാരുടെ പരാതി.
● അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ ഇനിയും ആവർത്തിക്കും.
കണ്ണൂർ: (KVARTHA) കൊല്ലം കൊട്ടാരക്കര നിലേശ്വരത്തുണ്ടായ അപകടത്തിന് ശേഷവും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ടിപ്പർ ലോറികളുടെ അമിതവേഗതയും നിയമലംഘനങ്ങളും തുടരുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് പലയിടത്തും ഇത്തരം വാഹനങ്ങൾ സർവീസ് നടത്തുന്നത്. സ്കൂൾ പ്രവർത്തന സമയങ്ങളിൽ പോലും നിയമം ലംഘിച്ച് ടിപ്പറുകൾ ഓടുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന വിമർശനവും ഇതിനിടയിൽ ശക്തമായിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ ദേശീയപാതാ നിർമാണ പ്രവൃത്തികൾക്കായി മണ്ണിറക്കുന്നതിൻ്റെ ഭാഗമായും മറ്റ് സ്വകാര്യ നിർമാണങ്ങൾക്കുമായാണ് ടിപ്പർ ലോറികൾ കൂടുതലായി സർവീസ് നടത്തുന്നത്. ജില്ലയിലെ ഇരിക്കൂർ മേഖലയിൽ ചെങ്കൽ കയറ്റിയുള്ള ലോറികളുടെ അമിതവേഗതയും പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മലയോര മേഖലയിൽ അടുത്തിടെയായി നിരവധി ബൈക്ക് യാത്രക്കാർക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടമായത്. ഇതിന് പുറമെ ജില്ലയിൽ വ്യാപകമായ നിലയിൽ അനധികൃത മണ്ണ് ഖനനവും വയലുകളും തണ്ണീർത്തടങ്ങളും നികത്തുന്ന നടപടികളും നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 10 വർഷങ്ങളായി മണൽ കടത്ത് സംഘങ്ങളും ടിപ്പർ ലോറികളും നിരത്തുകളിൽ നിയമലംഘനങ്ങൾ തുടരുകയാണെന്നാണ് പ്രധാന ആരോപണം. പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ സംരക്ഷണത്തിലും റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയുമാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. പൊലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും കൈക്കൂലിയും മാസപ്പടിയും വാങ്ങിയാണ് ടിപ്പർ ലോറികൾക്ക് തലങ്ങും വിലങ്ങും ഓടാൻ അനുമതി നൽകുന്നതെന്ന ആരോപണവും പൊതുജനങ്ങൾ ഉന്നയിക്കുന്നുണ്ട്. അധികൃതർ അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൊട്ടാരക്കരയിലേത് പോലുള്ള അപകടങ്ങൾ ഇനിയും ആവർത്തിക്കുമെന്ന ഭയത്തിലാണ് ജനങ്ങൾ.
നാട്ടിലെ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Despite past accidents, tipper lorries continue to violate traffic rules in Kerala. The public alleges widespread corruption and political patronage protecting these illegal activities.
#KeralaNews #RoadSafety #TipperLorryIssue #KannurNews #Kollam #KeralaPolice #MalayalamNews #AnjanaNews
