Booked | ടിപ്പര്‍ ലോറി റെയില്‍വേ ലെവല്‍ ക്രോസ് ഇടിച്ചുതകര്‍ത്തു, കൊടുവളളിയില്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി

 


കണ്ണൂര്‍: (KVARTHA) അഞ്ചരക്കണ്ടി-തലശേരി വിമാനത്താവള റോഡിലെ കൊടുവളളിയില്‍ റെയില്‍വേ ലെവല്‍ ക്രോസ് ധൃതിയില്‍ മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയിലിടിക്കുകയും റെയില്‍വേ ഗേറ്റ് ഇടിച്ചുതകര്‍ക്കുകയും ചെയ്ത ടിപ്പര്‍ലോറി ഡ്രൈവര്‍ക്കെതിരെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് കേസെടുത്തു.

കെ എല്‍ 58 എ ജിയെന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ പിണറായി സ്വദേശി അഖിലിനെതിരെയാണ് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ കെ വി മനോജ് കേസെടുത്തത്. വെളളിയാഴ്ച്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് അഞ്ചരക്കണ്ടി, തലശേരി റൂട്ടിലെ വാഹനങ്ങള്‍ ധര്‍മടം പൊലിസ് വഴിതിരിച്ചുവിട്ടു. രാവിലെ ഒന്‍പതരയോടെ യശ്വന്ത്പൂര്‍ എക്സ്പ്രസ് കടത്തിവിടുന്നതിനായി റെയില്‍വേഗേറ്റ് അടയ്ക്കാനായി തുടങ്ങുമ്പോള്‍ അമിതവേഗതയില്‍ മുറിച്ചുകടക്കാനായി തലശേരി ഭാഗത്തുനിന്നുമെത്തിയ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിക്കുകയും റെയില്‍വേഗേറ്റ് ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.
  
Booked | ടിപ്പര്‍ ലോറി റെയില്‍വേ ലെവല്‍ ക്രോസ് ഇടിച്ചുതകര്‍ത്തു, കൊടുവളളിയില്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി

കെ എല്‍ 58 എജിയെന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടത്തെ തുടര്‍ന്ന് ടിപ്പര്‍ ലോറി ഡ്രൈവറും ഓട്ടോറിക്ഷാ ഡ്രൈവറും ഏറെ നേരം വാക് തര്‍ക്കമുണ്ടായി. വിവരമറിഞ്ഞെത്തിയ ധര്‍മടം പൊലിസ് ഇരുവരെയും അവിടെ നിന്നും മാറ്റിയതിനു ശേഷം ഗേറ്റ് അടച്ചു. അറ്റക്കുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കിയതിനു ശേഷം വൈകുന്നേരമാണ് റെയില്‍ഗേറ്റ് തുറന്ന് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടസമയത്ത് ഓട്ടോറിക്ഷയില്‍ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ഇവര്‍ പരുക്കേറ്റിട്ടില്ല.

Keywords: Kannur, Kannur-News, Kerala, Kerala-News, Tipper Lorry, Case, Protection Force, Tipper lorry rammed a railway level crossing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia