Accidental Death | സ്‌കൂടറും ടിപർ ലോറിയും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) വിദ്യാർഥികൾ സഞ്ചരിച്ച സ്‌കൂടറില്‍ ടോറസ് ടിപര്‍ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന വിദ്യാർഥിനിക്ക് പരുക്കേറ്റു. പഴയങ്ങാടി വാദിഹുദാ ഹയര്‍ സെകൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി കാസര്‍ക്കോട് തൃക്കരിപ്പൂര്‍ കൂലേരിയിലെ അബ്ദുൽ നാസറിന്റെ മകന്‍ നവാഫ്‌ നാസര്‍ ആണ് മരിച്ചത്.

Accidental Death | സ്‌കൂടറും ടിപർ ലോറിയും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇതേ സ്‌കൂളിലെ വിദ്യാർഥിനിയായ കുഞ്ഞിമംഗലം കൊവ്വപ്രത്തെ നൗഫലിന്റെ മകള്‍ നഹാന തനസ് നൗഫലിനെയാണ് പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ പഴയങ്ങാടി ചെമ്പല്ലികുണ്ട് കള്ള് ഷാപിന് സമീപമായിരുന്നു അപകടം. അതീവഗുരുതരമായി പരുക്കേറ്റ നവാഫിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവിങ് ടെസ്റ്റ് പാസായ ദിവസം തന്നെയാണ് നവാഫ്‌ അപകടത്തിന് ഇരയായത്.

Keywords: News, Kerala, Kannur, Accident, Obituary, Malayalam News, Student, Injured,   Tipper lorry hits scooter; Student died.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia