Accident | നിയന്ത്രണം വിട്ട ടിപര്‍ ലോറി കൈവരികള്‍ തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്

 


ADVERTISEMENT

ഇരിട്ടി: (www.kvartha.com) നിയന്ത്രണം വിട്ട ടിപര്‍ ലോറി കൈവരികള്‍ തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്.
പേരാവൂരിലേക്ക് പോവുകയായിരുന്ന കെകെ ഗ്രൂപിന്റെ ടിപര്‍ ലോറിയാണ് വ്യാഴാഴ്ച രാവിലെ എടൂര്‍ ആനപന്തി റോഡില്‍ വെമ്പുഴ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞത്. ഇതേ തുടര്‍ന്ന് എടൂര്‍ ആനപന്തി റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Accident | നിയന്ത്രണം വിട്ട ടിപര്‍ ലോറി കൈവരികള്‍ തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്

മട്ടന്നൂര്‍ സ്വദേശിയായ ഡ്രൈവര്‍ വിനോദിനെ(30) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി പണിയുന്ന എടൂര്‍ പാലത്തിന്‍ കടവ് റോഡിലെ വീതികുറഞ്ഞ പഴയ പാലമാണ് അപകടത്തിന് കാരണമായത്. എതിര്‍ദിശയില്‍ നിന്നു വന്ന വാഹനത്തെ രക്ഷിക്കാനുളള ശ്രമത്തിനിടെയാണ് ലോറി പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക് സാക്ഷികള്‍  പറഞ്ഞു.

Keywords:  Tipper lorry accident; driver injured, Kannur, News, Accident, Hospital, River, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia