Ranking l ടൈംസ് ഹയര്‍ എഡുകേഷന്‍ ഇംപാക്ട്: കണ്ണൂര്‍ സര്‍വകലാശാലക്ക് അന്താരാഷ്ട്ര റാങ്കിംഗ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ടൈംസ് ഹയര്‍ എഡ്യൂകേഷന്‍ ഇംപാക്ട് റാങ്കിങ്ങില്‍ ഇടംനേടിയ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് അഭിമാനകരമായ നേട്ടം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന അന്താരാഷ്ട സര്‍വകലാശാലകളുടെ പട്ടികയിലാണ് കണ്ണൂര്‍ ഇടംനേടിയത്.

സുസ്ഥിര വികസന ലക്ഷ്യങ്ങളായ ലിംഗസമത്വം, ഊര്‍ജോല്‍പാദനം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍, ലക്ഷ്യങ്ങള്‍ക്കുള്ള പങ്കാളിത്തം എന്നിവയിലൂന്നിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍വകലാശാലയ്ക്ക് ഈ നേട്ടം ലഭിച്ചത്. സുസ്ഥിര വികസനങ്ങള്‍ക്കായി ആഗോള പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അകാഡമിക, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളുമായി സര്‍വകലാശാല ധാരണാപത്രം ഒപ്പിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇര്‍ഫര്‍ട് സര്‍വകലാശാല ജര്‍മനി, ഒറിഗോണ്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റി യു എസ് എ, അറ്റ്ലാന്റിക് ടെക്നോളജികല്‍ സര്‍വകലാശാല അയര്‍ലന്‍ഡ്, ഓടണോമസ് യൂനിവേഴ്സിറ്റി ഓഫ് കോവില മെക്സികോ, യൂനിവേഴ്സിറ്റി ഓഫ് ഇറ്റലി എന്നിവ ഇത്തരത്തില്‍ സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളാണ്.


Ranking l ടൈംസ് ഹയര്‍ എഡുകേഷന്‍ ഇംപാക്ട്: കണ്ണൂര്‍ സര്‍വകലാശാലക്ക് അന്താരാഷ്ട്ര റാങ്കിംഗ്

ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന പതിനേഴോളം സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള സര്‍വകലാശാലകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് ഹയര്‍ എഡ്യൂകേഷന്‍ ഇംപാക്ട് റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കുന്നതില്‍ ഗവേഷണങ്ങളിലൂടെയും മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും സര്‍വകലാശാലകള്‍ വഹിക്കുന്ന പങ്കാണ് റാങ്കിംഗിന്റെ മറ്റൊരു അടിസ്ഥാനം. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക ഘടകമാണ് ഇംപാക്ട് റാങ്കിങ്.

Keywords:  Times Higher Education Impact: International Ranking for Kannur University, Kannur, News, Education, Kannur University, Students, Times Higher Education Impact, International Ranking, Research, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia