Boat Race | ചമ്പക്കുളം മൂലം ജലോത്സവത്തിനിടെ വനിതകള്‍ തുഴഞ്ഞ തെക്കന്‍ ഓടി വള്ളം മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുട്ടനാട്: (www.kvartha.com) ചമ്പക്കുളം മൂലം ജലോത്സവത്തിനിടെ വനിതകള്‍ തുഴഞ്ഞ തെക്കന്‍ ഓടി വള്ളം മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടില്‍തെക്കേത് വള്ളമാണ് മുങ്ങിയത്. അപകട സമയത്ത് മൂന്ന് പങ്കായക്കാര്‍ ഉള്‍പെടെ 30 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.

ഫിനിഷിങ് പോയിന്റിന് അരികിലേക്ക് എത്താന്‍ കുറച്ചു ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം. അവസാന ഘട്ടത്തില്‍ കമ്പനി, കാട്ടില്‍ തെക്കതില്‍ വള്ളങ്ങളായിരുന്നു ഇഞ്ചോടിഞ്ച് പോരാടിയത്. അതിനിടെയാണ് അപകടം.

Boat Race | ചമ്പക്കുളം മൂലം ജലോത്സവത്തിനിടെ വനിതകള്‍ തുഴഞ്ഞ തെക്കന്‍ ഓടി വള്ളം മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

വനിതകളുടെ ഫൈനല്‍ മത്സരം പൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനല്‍ നടത്തിയതാണ് വള്ളം മുങ്ങാന്‍ കാരണമായതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പരുക്കേറ്റവരെ ചമ്പക്കുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കലക്ടര്‍ മത്സരങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Keywords:  Timely rescue averts tragedy at Champakulam Boat Race, Kuttanad, News, Alappuzha, Champakulam Boat Race Accident, Rescue, Hospital, Treatment, Women, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia