Controversy | 'ഞങ്ങളുടെ നീതി പിടിച്ചു വാങ്ങും'; വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി തില്ലങ്കേരി സഖാക്കള്‍

 


കണ്ണൂര്‍: (www.kvartha.com) തില്ലങ്കേരിയില്‍ ആകാശിനും കൂട്ടര്‍ക്കുമെതിരെ സിപിഎം ഫെബ്രുവരി 20ന് രാഷ്ട്രീയ വിശദീകരണം നല്‍കാനിരിക്കെ വീണ്ടും ഫേസ്ബുകിലൂടെ പ്രതികരണവുമായി തില്ലങ്കേരി സഖാക്കള്‍ . പരസ്പര ധാരണയോടെ നടത്തിയ സോഷ്യല്‍ മീഡിയ വെടിനിര്‍ത്തല്‍ അതിലംഘിച്ചുകൊണ്ടാണ് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികള്‍ വീണ്ടും സിപിഎം പ്രവര്‍ത്തകര്‍ക്കു മേല്‍ കടന്നാക്രമണം നടത്തിയത്.
       
Controversy | 'ഞങ്ങളുടെ നീതി പിടിച്ചു വാങ്ങും'; വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി തില്ലങ്കേരി സഖാക്കള്‍

ആകാശിന്റെ അടുത്ത സുഹൃത്തായ ജയ പ്രകാശ് തില്ലങ്കേരിയാണ് ഫേസ്ബുക് പോസ്റ്റുമായി രംഗത്തുവന്നത്. എന്റെ നീതി ഞാന്‍ തന്നെ തെരഞ്ഞെടുക്കും, നാട്ടില്‍ രണ്ട് ന്യായവും രണ്ട് നീതിയുമെന്ന് ജയപ്രകാശ് ഫേസ്ബുകില്‍ കുറിച്ചു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പാര്‍ടിക്കായി ജയിലില്‍ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക് പോസ്റ്റ് ഇതിനുശേഷം പുറത്തു വന്നു.

ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരി തേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്. ആകാശിനെതിരെ തില്ലങ്കേരിയില്‍ പ്രസംഗിക്കാന്‍ പാര്‍ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Political Party, Politics, CPM, Social-Media, Facebook, Tillankeri Comrades, Tillankeri comrades reacted on social media again.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia