L S Election | കാസർകോട് ഇത്തവണ ആര് വിജയക്കൊടി പാറിക്കും ? നില നിർത്താൻ രാജ്‌മോഹൻ ഉണ്ണിത്താൻ, തിരിച്ചുപിടിക്കാൻ ബാലകൃഷ്‌ണൻ മാസ്റ്റർ, വോട്ട് വർധിപ്പിക്കാൻ എം എൽ അശ്വിനി
Mar 6, 2024, 18:59 IST
_മിന്റാ മരിയ തോമസ്_
(KVARTHA) 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച മൂന്ന് സ്ഥാനാർത്ഥികളെ തന്നെയാണ് കാസർകോട് മൂന്ന് മുന്നണികളും അവതരിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫിന് വേണ്ടി കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താനും എൽ.ഡി.എഫിനു വേണ്ടി സിപിഎമ്മിലെ എം വി ബാലകൃഷ്ണൻ മാസ്റ്ററും എൻ.ഡി.എയ്ക്ക് വേണ്ടി ബിജെപി ദേശീയ വനിതാ നേതാവ് എം എൽ അശ്വനിയും മാറ്റുരയ്ക്കുന്നു. കോൺഗ്രസിലെ സീനിയർ നേതാവും മികച്ച വാഗ്മിയും ആയ രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ തവണ അപ്രതീക്ഷിതമായി കാസർകോട് മത്സരിക്കാൻ എത്തിയതാണ്. ഒട്ടും പ്രതീക്ഷിക്കാതെ അദ്ദേഹം നാൽപ്പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടി കാസർകോട് നിന്ന് വിജയിക്കുകയിരുന്നു, അതിന് മുൻപ് ഏതാനും വർഷങ്ങളായി തുടർച്ചയായി ഇടതു മുന്നണി വിജയിച്ചു കൊണ്ടിരുന്ന മണ്ഡലം ആയിരുന്നുവിത്.
കോൺഗ്രസിലെ പല പ്രമുഖ നേതാക്കളൊക്കെ തോറ്റ ചരിത്രവുമുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ടി സിദ്ദീഖ് തുടങ്ങിയവരൊക്കെ ഇവിടെ മത്സരിച്ചു തോറ്റ കോൺഗ്രസ് നേതാക്കളിൽ പെടും. എന്നാൽ 71 ൽ മണ്ഡലം രൂപീകൃതമായ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനു വേണ്ടി മത്സരിച്ച ഇ കെ നായനാരെ തോൽപ്പിച്ച പാരമ്പര്യവും ഈ മണ്ഡലത്തിനുണ്ട്. അന്ന് മണ്ഡലത്തിൽ ജയിച്ചത് അന്ന് കോൺഗ്രസിലുണ്ടായിരുന്ന ഇന്നത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആയിരുന്നു. പിന്നീട് ഒരിക്കൽ കൂടി കടന്നപ്പള്ളി യു.ഡി.എഫിൻ്റെ ബാനറിൽ ഇവിടെ നിന്ന് എം.പി ആയി. അങ്ങനെ കൃത്യമായി ആരെയും തുണച്ച പാരമ്പര്യം കാസർകോടിന് ഇല്ലെന്ന് വേണം പറയാൻ.
കോൺഗ്രസിലെ എ രാമറൈയും സി.പി.എമ്മിലെ രാമണ്ണറെയും ഇവിടെ മാറി മാറി എം.പി മാരായി ഇരുന്നിട്ടുണ്ട്. ഇവർ കുടുംബപരമായി ബന്ധുക്കളും ആയിരുന്നു. കാസർകോട് പാർലമെൻ്റ് മണ്ഡലത്തെക്കുറിച്ച് പറയുകയാണെങ്കിൽ കോൺഗ്രസിനും സി.പി.എമ്മിനും ബി.ജെ.പിയ്ക്കും മുസ്ലിംലീഗിനും വേരോട്ടമുള്ള മണ്ണാണ്. മഞ്ചേശ്വരം, കാസർകോട് പോലെയുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിയ്ക്കും നല്ല സ്വാധീനമുണ്ട്. മഞ്ചേശ്വരം നിയമസഭാ സീറ്റിൽ നിന്നും മത്സരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നിസാര വോട്ടുകൾക്കാണ് ഇവിടെ പരാജയപ്പെട്ടത്, 89 വോട്ടിനായിരുന്നു തോറ്റത്. അന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇവിടെ മൂന്നാം സ്ഥാനത്ത് മാത്രമാണ് എത്തുകയുണ്ടായത്.
കർണാടക സംസ്ഥാനവുമായി വളരെ അടുത്ത് കിടക്കുന്ന ലോക്സഭാ മണ്ഡലം കൂടിയാണ് കാസർകോട്. അതുകൊണ്ട് തന്നെ കന്നട ഭാഷ സംസാരിക്കുന്ന വലിയൊരു ശതമാനം വോട്ടർമാർ ഈ മണ്ഡലത്തിലുണ്ട്. കർണാടക സംസ്ഥാനത്തെ ജയപരാജയങ്ങളെയും വലിയൊരു അളവ് വരെ സ്വാധീനിക്കുന്ന മണ്ഡലം കൂടിയാണ് കാസർകോട്. കോൺഗ്രസിന് കർണാടകയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ബി.ജെ.പി അവിടെ അധികാരത്തിൽ എത്തിയപ്പോൾ മുതൽ കാസർകോടും വലിയ രീതിയിൽ ബി.ജെ.പി യുടെ വളർച്ച ആരംഭിച്ചിരുന്നു എന്ന് വേണം പറയാൻ. അതിൽ നേട്ടമുണ്ടാക്കിയത് എൽ.ഡി.എഫിനാണ്. അതായിരുന്നു തുടർച്ചയായി പിന്നീട് കാസർകോട് നിന്ന് എൽ.ഡി.എഫ് വിജയിച്ചു വന്നത്. ധാരാളം കോൺഗ്രസ് വോട്ടുകൾ ബി.ജെ.പി യിലേയ്ക്ക് പോയി എന്ന് അർത്ഥം.
പിന്നീട് കാസർകോടിലെ ബി.ജെ.പി അടിത്തറ ശക്തമാകുന്തോറും അത് ഇന്ന് എൽ.ഡി.എഫിനെയും ബാധിക്കുന്നു എന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങൾ കൊണ്ട് എത്തിക്കുന്നത്. അതിൻ്റെ സൂചനയാണ് കഴിഞ്ഞ തവണയും അതിനു മുൻപിലത്തെ തെരഞ്ഞെടുപ്പിലും കണ്ടത്. രാജ് മോഹൻ ഉണ്ണിത്താന് മുൻപ് അവിടെ യു.ഡി.എഫിന് വേണ്ടി മത്സരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്ന ടി സിദ്ദീഖ് കാസർകോട് തോറ്റെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 6000 ആക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ശേഷം രാജ്മോഹൻ ഉണ്ണിത്താൻ ഏതാണ്ട് നാൽപ്പതിനായിരം വോട്ടുകൾ ജയിക്കുന്നത് ആണ് കണ്ടത്. ശരിക്കും കോൺഗ്രസിൻ്റെ കാസർകോട്ടെ ഒരു ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു ഇത്.
ജാതി സമവാക്യങ്ങൾ നോക്കിയാൽ വലിയൊരു ശതമാനം ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ഇവിടെ ഉള്ളത്. മുസ്ലിം സമുദായം പൊതുവേ യു.ഡി.എഫിനോട് അനുഭാവം പുലർത്തുന്നവരാണ്. ഹിന്ദു വോട്ടുകളിൽ ബി.ജെ.പി യ്ക്ക് അനുകൂലമായി ഉണ്ടാകുന്ന ധ്രുവീകരണം ആണ് ഇപ്പോൾ കാസർകോട് മണ്ഡലത്തിൽ വിജയസാധ്യത നിശ്ചയിക്കുന്നതെന്ന് വേണം പറയാൻ. കഴിഞ്ഞ കാലങ്ങളിൽ സി.പി.എമ്മിൽ നിന്നും ബി.ജെ.പി യിലേയ്ക്ക് ഒഴുക്കുണ്ടായിരിക്കുന്നു എന്ന് വേണം കരുതാൻ. ആ രീതിയിൽ ചിന്തിക്കുമ്പോൾ ഇക്കുറി കാസർകോട് ആരെ തുണയ്ക്കും എന്ന് പ്രവചിക്കാൻ സാധ്യമല്ല. രാജ്മോഹൻ ഉണ്ണിത്താൻ അഞ്ച് വർഷം എം.പി എന്ന നിലയിൽ മണ്ഡലത്തിൽ സജീവമായി തന്നെ ഉണ്ടായിരുന്നു. ഓരോ മുക്കിലും മൂലയിലും അദ്ദേഹത്തിൻ്റെ സാന്നിധ്യം പ്രകടമായിരുന്നു.
ഘടകകക്ഷിയായ മുസ്ലിംലീഗുമായി നല്ല ബന്ധത്തിൽ പോകുവാനും എം.പി എന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താന് കഴിഞ്ഞുവെന്ന് വേണം പറയാൻ. ഇതൊക്കെ യു.ഡി.എഫിന് അനൂകൂലമാകുമെന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം ജില്ലാ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ എം.വി .ബാലകൃഷ്ണനാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കെ ബാലകൃഷ്ണൻ നടത്തിയ പ്രവർത്തനങ്ങളും സി.പി.എമ്മിൻ്റെ ശക്തമായ സംഘടന സംവിധാനവുമാണ് എൽ.ഡി.എഫിൻ്റെ പ്രതീക്ഷ. മഹിളാ മോർച്ച ദേശീയ എക്സീക്യൂട്ടീവ് അംഗമാണ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തുന്ന എം എൽ അശ്വനി. എന്തായാലും കാസർകോട് പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്.
Keywords: News, News-Malayalam-News, Kerala, Kerala-News, Politics-News, Lok-Sabha-Election-2024, Politics, Rajmohan Unnithan, M L Ashwini, MV Balakrishnan Master, Tight Fight In Kasaragod Lok Sabha constituency. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.