Tiger Fear | വയനാട് നിവാസികളുടെ കടുവാ ഭീതി അവസാനിക്കുന്നില്ല; കൂട്ടില്‍ കെട്ടിയിരുന്ന ഗര്‍ഭിണി അടക്കമുള്ള 7 ആടുകളെ കൊന്നുതിന്നു
Nov 6, 2022, 11:36 IST
മാനന്തവാടി: (www.kvartha.com) വയനാട് നിവാസികളുടെ കടുവാ ഭീതി അവസാനിക്കുന്നില്ല. കൂട്ടില്‍ കെട്ടിയിരുന്ന ഗര്‍ഭിണി അടക്കമുള്ള ഏഴ് ആടുകളെ കൊന്നുതിന്നു. ചീരാലിലെ കടുവയെ പിടികൂടിയതോടെ സമാധാനിച്ചവര്‍ക്ക് കുറച്ചുദിവസം മാത്രമേ അത് നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളൂ.
വയനാട്ടിലെ മീനങ്ങാടി പഞ്ചായതിലാണ് ഇപ്പോള്‍ കടുവാശല്യം തുടരുന്നത്. ശനിയാഴ്ച രാത്രി കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാലും ആവയല്‍ പുത്തന്‍പുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ പിടിച്ചുതിന്നത്. വനപാലകര്‍ രണ്ടിടങ്ങളിലും പരിശോധന നടത്തി.
കടുവാ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബീനാച്ചി-പനമരം റോഡ് ഉപരോധം അടക്കം സമരത്തിനു ഒരുങ്ങുകയാണ് ചൂരിമലക്കുന്ന്, ആവയല്‍ നിവാസികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ മീനങ്ങാടി പഞ്ചായതിന്റെ വിവിധ ഭാഗങ്ങളില്‍ മുപ്പതോളം ആടുകളെയാണ് കടുവ പിടിച്ചത്.
വയനാട്ടിലെ മറ്റു പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം പരിഭ്രാന്തി പരത്തി. മണിയന്‍കുന്ന് വട്ടക്കുനി ഹൗസില്‍ ജോണ്‍സന്റെ രണ്ടര വയസ്സ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് വന്യമൃഗം കടിച്ചു കൊണ്ടുപോയത്. പ്രാഥമിക പരിശോധനയില്‍ മണിയന്‍കുന്നിലെ ആടിനെ കൊണ്ടുപോയത് പുലിയാണെന്നു വ്യക്തമായതായി വനപാലകര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പൂതാടി പഞ്ചായതിലെ മണല്‍വയല്‍, കല്ലോണിക്കുന്ന് ഗ്രാമങ്ങളിലും കടുവസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് കടുവയെ കണ്ടവരുണ്ട്. കല്ലോണിക്കുന്ന് കുളമാലയില്‍ ബിജുവിന്റെ തോട്ടത്തില്‍ കടുവ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച കാട്ടുപന്നിയുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി.
Keywords: Tigers wreak havoc in Wayanad; More incidents reported, Wayanadu, News, Trending, Complaint, Forest, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.