Tiger | കണ്ണൂരിനെ വട്ടം കറക്കി കടുവാ ഭീതി, കൂടുവയ്ക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍

 


കണ്ണൂര്‍: (www.kvartha.com) ഉളിക്കലിലെ കടുവാഭീതി അടുത്ത പ്രദേശങ്ങളിലും വ്യാപിച്ചതോടെ കണ്ണൂരിലെ മലയോര മേഖലയില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയായി. ഉളിക്കല്‍, പായം മേഖലകളില്‍ ദിവസങ്ങളായി ഭീതിപരത്തിയ കടുവ ഇരിട്ടി - കൂട്ടുപുഴ അന്തര്‍സംസ്ഥാന പാത മുറിച്ചു കടന്നു പോകുന്നത് കണ്ടതായി വാഹനയാത്രികര്‍ പറഞ്ഞതോടെ ഈ മേഖലയില്‍ വനംവകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tiger | കണ്ണൂരിനെ വട്ടം കറക്കി കടുവാ ഭീതി, കൂടുവയ്ക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍

ഇതിനിടെ അയ്യന്‍കുന്ന് പഞ്ചായതിലെ മുണ്ടയാംപറമ്പില്‍ കടുവയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മേഖലയില്‍ അന്‍പതോളം വനപാലകര്‍ തെരച്ചില്‍ നടത്തിവരികയാണ്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ കൂട്ടുപുഴ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ യാത്രികരായ സ്ത്രീകള്‍ അടങ്ങിയ കുടുംബമാണ് ആദ്യം കടുവയെ കണ്ടത്. മാടത്തില്‍ ഇരുപത്തി ഒന്‍പതാം മൈലില്‍ ബെന്‍ഹില്‍ സ്‌കൂളിന് സമീപം വെച്ച് ഇത് റോഡിലേക്ക് ചാടിയതായാണ് ഇവര്‍ പറഞ്ഞത്.

വിവരമറിഞ്ഞ് പ്രദേശവാസികളും വനപാലകരും സ്ഥലത്തെത്തി. ഇതിനു ശേഷം ഒമ്പതു മണിയോടെ കടുവ ആദ്യം കണ്ട സ്ഥലത്തിനും ഏതാനും വാര അകലെനിന്നും റോഡ് മുറിച്ചു കടന്ന് ബെന്‍ഹിലിന് എതിര്‍വശത്തുള്ള റബര്‍ തോട്ടത്തിലേക്ക് പോകുന്നത് കണ്ടതായി ഇതുവഴി വന്ന ലോറിയിലുണ്ടായിരുന്നവരും പറഞ്ഞു.

പായം പഞ്ചായതിലെ കുന്നോത്ത് മൂസാന്‍ പീടികക്കു സമീപം കടുവ ഉള്ളതായി സംശയിക്കുന്നു. വനപാലകരും പൊലീസും, പഞ്ചായത് അധികൃതരും സ്ഥലത്തെത്തി മേഖലയിലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി ഉള്‍പെടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്ന് വനം വകുപ്പ് ഡെപ്യൂടി റെയിന്‍ജര്‍ കെ ജിജില്‍ അറിയിച്ചു.

Tiger | കണ്ണൂരിനെ വട്ടം കറക്കി കടുവാ ഭീതി, കൂടുവയ്ക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍

കടുവാഭീഷണി കാരണം പ്രദേശവാസികള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണെന്നും കൂടുസ്ഥാപിച്ചു ജനങ്ങളുടെ ആശങ്കമാറ്റണമെന്നും പായം പഞ്ചായത് പ്രസി. പി രജനി ആവശ്യപ്പെട്ടു. ഇതിനിടെ ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പെടുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കടുവാശല്യം പരിഹരിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എം എല്‍ എ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടത്.

Keywords: Tiger spotted at Ullikal in Kannur; Forest department issues alert, Kannur, News, Tiger, Natives, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia