Attack | കണ്ണൂർ വെള്ളോറയിൽ ആടിനെ കടിച്ചു കൊന്നു; പുലി ഭീതിയിൽ പ്രദേശവാസികൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംഭവം വെള്ളോറ അറക്കാൽപ്പാറ ക്ഷേത്രത്തിന് സമീപം
● മറ്റൊരാടിന് പരിക്കേറ്റു
● വനം വകുപ്പ് പരിശോധന നടത്തി
കണ്ണൂർ: (KVARTHA) മാതമംഗലം വെള്ളോറ കടവനാടും പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി വെള്ളോറ അറക്കാൽപ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തൽമാക്കൻ രവീന്ദ്രൻ എന്നയാളുടെ വീട്ടിലെ ആടിനെ പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവി കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി.
മറ്റൊരാടിന് പരിക്കേറ്റിട്ടുണ്ട്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലി തന്നെയാണ് അക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ കക്കറയിൽ ഒരു വളർത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു.
ഈ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല.
ഇതിനു ശേഷം വെള്ളോറയിൽ ആടിനെ കടിച്ച് കൊന്ന സംഭവത്തോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്.
#tigerattack #velloor #kannur #wildlife #kerala #india
