Tiger | വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; കാട്ടുപന്നിയെ ഓടിച്ചെത്തിയതാകാമെന്ന് പ്രദേശവാസികള്‍; ജാഗ്രത പ്രഖ്യാപിച്ചു

 


ADVERTISEMENT

പുല്‍പ്പള്ളി: (KVARTHA) ഒരു ഇടവേളയ്ക്കുശേഷം വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. കാട്ടുപന്നിയെ ഓടിച്ചെത്തിയതാകാമെന്ന് പ്രദേശവാസികള്‍ പറയുന്നു. മുള്ളന്‍കൊല്ലി ടൗണിനു സമീപം വടാനക്കവലയിലാണ് കടുവയെ കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്.

Tiger | വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; കാട്ടുപന്നിയെ ഓടിച്ചെത്തിയതാകാമെന്ന് പ്രദേശവാസികള്‍; ജാഗ്രത പ്രഖ്യാപിച്ചു

കാട്ടുപന്നി ഓടിരക്ഷപ്പെട്ടതോടെ കടുവ സമീപത്തെ കൃഷിയിടത്തില്‍ ഏറെ നേരം കിടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടെത്തി. വനപാലകര്‍ ഇപ്പോഴും പ്രദേശത്തു കാംപ് ചെയ്യുകയാണ്. സ്ഥലത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്.

Keywords: Tiger Scare Again in Wayanad, Wayanad, News, Tiger, Wild Pig, Natives, Forest Officers, Warning, Farm, Kerala News. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia