Tiger | 'വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; തൊഴുത്തില്‍ കെട്ടിയിരുന്ന 8മാസം പ്രായമുള്ള പശുക്കിടാവിനെ കടിച്ചുകൊന്നു'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്‍പറ്റ: (KVARTHA) വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം ഉള്ളതായി റിപോര്‍ട്. തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നതായി വീട്ടുകാര്‍ പറയുന്നു. വാകേരി സി സിയിലെ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കിടാവിന്റെ ജഡമാണ് രാവിലെ കണ്ടെത്തിയത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം.

Tiger | 'വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; തൊഴുത്തില്‍ കെട്ടിയിരുന്ന 8മാസം പ്രായമുള്ള പശുക്കിടാവിനെ കടിച്ചുകൊന്നു'

സംഭവത്തില്‍ വനംവകുപ്പ് പരിശോധന തുടങ്ങി. വാകേരി കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനെ കടുവ കടിച്ചുകൊന്നതിനെ തുടര്‍ന്ന് മേഖലയാകെ ഭീതിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. വാകേരിക്കടുത്ത് കല്ലൂര്‍കുന്നില്‍ ബുധനാഴ്ചയും കടുവയെ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചിരുന്നു.

കല്ലൂര്‍കുന്ന് സെന്റ് ആന്റണീസ് പള്ളിക്ക് സമീപമാണ് റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതായി തോട്ടത്തിലെ തൊഴിലാളികളാണ് അറിയിച്ചത്. ദിവസങ്ങള്‍ക്കുമുന്‍പ് സുല്‍ത്താന്‍ ബത്തേരിയിലും കടുവയുടെ ആക്രമണമുണ്ടായിരുന്നു. വടക്കനാട് പച്ചാടി കോളനിയിലെത്തിയ കടുവ പശുവിനെ ആക്രമിച്ചുകൊന്നു. വാകേരിയില്‍ ഭീതിവിതച്ച ഡബ്ല്യു ഡബ്ല്യു എല്‍ 45 എന്ന നരഭോജിക്കടുവയെ ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങുകയായിരുന്നു.

പരുക്കേറ്റിരുന്ന കടുവ ശസ്ത്രക്രിയക്ക് വിധേയയായശേഷം ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു വരുന്നു. രുദ്ര എന്നാണ് കടുവയ്ക്ക് വനംവകുപ്പ് പേരിട്ടിരിക്കുന്നത്.

Keywords:  Tiger scare again in Wayanad, cattle killed, Wayanad, News, Tiger, Cow, Natives, Forest, Cage, Employees, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script