Tiger | കണ്ണൂര്‍ ഉളിക്കലില്‍ നാട്ടുകാര്‍ കണ്ടത് കടുവയാണെന്ന് തിരിച്ചറിഞ്ഞു; വനം വകുപ്പ് തിരച്ചില്‍ ശക്തമാക്കി

 


ഇരിട്ടി: (www.kvartha.com) ഉളിക്കല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പലയിടങ്ങളിലായി കണ്ടത് കടുവയാണെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി. കടുവ നാട്ടിലിറങ്ങിയ സാഹചര്യത്തില്‍ വീടുവിട്ടു ദൂരെയുള്ള സ്ഥലങ്ങളില്‍ പോകുന്നതും അസമയത്ത് തനിച്ചു നടക്കുന്നത് ഒഴിവാക്കാനും പ്രദേശവാസികള്‍ക്ക് പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Tiger | കണ്ണൂര്‍ ഉളിക്കലില്‍ നാട്ടുകാര്‍ കണ്ടത് കടുവയാണെന്ന് തിരിച്ചറിഞ്ഞു; വനം വകുപ്പ് തിരച്ചില്‍ ശക്തമാക്കി

ഉളിക്കല്‍ മേഖലയിലെ രണ്ടിടങ്ങളിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ കടുവയെ കണ്ടതായി പ്രദേശവാസികളുടെ മൊഴി ലഭിച്ചതോടെ പൊലീസും വനപാലകരും ജാഗ്രതയോടെ പ്രദേശത്ത് നിരീക്ഷണവും പരിശോധനയും നടത്തിയത്. കടുവയെന്നു സംശയിക്കുന്ന തോടിനു കരയില്‍ പതിഞ്ഞ കാല്‍പാടുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു കടുവയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മാട്ടറ പീടികക്കുന്ന് പുഴയരികിലാണ് രാത്രി ഏഴുമണിയോടെ കടുവയെ ആദ്യം കണ്ടത്. പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ചെ വീണ്ടും കടുവയെ കണ്ടതായുള്ള വിവരം വരുന്നത്.

Tiger | കണ്ണൂര്‍ ഉളിക്കലില്‍ നാട്ടുകാര്‍ കണ്ടത് കടുവയാണെന്ന് തിരിച്ചറിഞ്ഞു; വനം വകുപ്പ് തിരച്ചില്‍ ശക്തമാക്കി

ആദ്യം കണ്ട സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെ പുറവയല്‍ മൂസാന്‍ പീടികക്ക് സമീപമാണ് കടുവയെ കണ്ടത്. ശനിയാഴ്ചയും ഞായറാഴ്ച രാത്രിയിലുമായി ഉളിക്കല്‍ പൊലീസ് എസ് എച് ഒ സുധീര്‍ കല്ലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശ്രീകണ്ഠപുരം ഫോറസ്റ്റ് റേന്‍ജ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ പി മുകേഷ്, ഫോറസ്റ്റര്‍ വിജയനാഥ് പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരുടെ സഹായത്തോടെ കടുവയെ കണ്ടെന്നുപറയുന്ന വയത്തൂര്‍, മൂസാന്‍ പീടിക ഭാഗത്തെ റബര്‍ തോട്ടങ്ങളിലും കശുമാവ് തോട്ടങ്ങളിലും പുലര്‍ചെ വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

Tiger | കണ്ണൂര്‍ ഉളിക്കലില്‍ നാട്ടുകാര്‍ കണ്ടത് കടുവയാണെന്ന് തിരിച്ചറിഞ്ഞു; വനം വകുപ്പ് തിരച്ചില്‍ ശക്തമാക്കി

വരും ദിവസങ്ങളിലും കടുവയെ കണ്ടെത്താനായി തിരച്ചില്‍ ശക്തമാക്കുമെന്ന് പൊലീസും വനപാലകരും അറിയിച്ചു. ഇതേസമയം കടുവയെ കണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജനം ഭീതിയിലായി. റബര്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന റബര്‍ കര്‍ഷകര്‍ കടുവയെ കണ്ടെന്ന വിവരമറിഞ്ഞതോടെ റബര്‍ ടാപിങ് ചെയ്യാന്‍ പറ്റാതെ പ്രയാസത്തിലായിരിക്കുകയാണ്. വീടുകളില്‍നിന്നുമകലെ ജനവാസമില്ലാത്ത പ്രദേശത്തെ വനമേഖലയോട് ചേര്‍ന്ന റബര്‍ കര്‍ഷകരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.

Keywords: Tiger found in Kannur; Forest department intensified the search, Kannur, News, Tiger, Forest, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia