Incident | മാതമംഗലത്ത് ആടിനെ കടിച്ച് കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു

 
Tiger Confirmed Responsible for Killing Goat in Mathamangalam

Representational Image Generated By Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് 
● വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രത്യേക ആര്‍ ആര്‍ ടി സംഘം പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തും
● ഇതിന് ശേഷം പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കും
● 24 മണിക്കൂറും വനംവകുപ്പ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്
● പ്രദേശവാസികള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും, വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ 

കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ മാതമംഗലം ഭാഗത്തെ വെള്ളോറയില്‍ ആടുകളെ കടിച്ചുകൊന്നത് പുലി തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍ പി രതീശന്‍ പറഞ്ഞു. പുലിഭീതി നിലനില്‍ക്കുന്ന വെള്ളോറ, കക്കറ ഭാഗങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.  ഇതിലൊന്നും പുലിയുടെ ദൃശ്യങ്ങള്‍ ഇതേവരെ ലഭിച്ചിട്ടില്ല.

Aster mims 04/11/2022

വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രത്യേക ആര്‍ ആര്‍ ടി സംഘം പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തുമെന്നും
ഇതിന് ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കുക എന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 24 മണിക്കൂറും വനംവകുപ്പ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശവാസികള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും, വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


വെള്ളോറ അറക്കാല്‍പ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തല്‍മാക്കന്‍ രവീന്ദ്രന്‍ എന്നയാളുടെ വീട്ടിലെ ആടിനെയാണ് ബുധനാഴ്ച കടിച്ചുകൊന്നത്. മറ്റൊരാട് പരുക്കേറ്റ നിലയിലുമാണ്. രണ്ട് ദിവസം മുമ്പ് കക്കറയില്‍ ഒരു വളര്‍ത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു. ഇതോടെയാണ് ആക്രമണകാരിയായ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരികരിച്ചത്.

#TigerAttack #Mathamangalam #WildlifeSafety #KeralaNews #ForestDepartment #AnimalAttack

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia