Thushar Vellappally | തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു തനിക്കെതിരെ നടത്തിയ 'ഓപറേഷന്‍ താമര' ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
Nov 4, 2022, 15:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തനിക്കെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു (KCR) നടത്തിയ 'ഓപറേഷന്‍ താമര' ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തെലങ്കാനയിലെ എംഎല്‍എമാരെ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകള്‍ തന്നോട് സംസാരിക്കാറുണ്ട്. എന്നാല്‍ ഇവര്‍ ഏതെങ്കിലും പാര്‍ടിയുടെ ഏജന്റുമാരാണോയെന്ന് തനിക്കറിയില്ല. താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നില്‍ക്കുന്ന ചിത്രം പ്രചരിക്കുന്നുണ്ട്. അതു തന്റെ ഫേസ്ബുക് അകൗണ്ടിലെ ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആ ചിത്രം ആര്‍ക്കുവേണമെങ്കിലും ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിആര്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതു സംബന്ധിച്ച ചോദ്യത്തിന്, 'അത് കാണാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തെലങ്കാനയില്‍ സര്‍കാരിനെ അട്ടിമറിക്കാനുള്ള 'ഓപറേഷന്‍ താമര' പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്ന് കെസിആര്‍ കഴിഞ്ഞ ദിവസമാണ് ആരോപിച്ചത്. ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നായിരുന്നു കെസിആറിന്റെ ആരോപണം.
തുഷാറിന്റെ ഏജന്റുമാര്‍ ടിആര്‍എസിന്റെ എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. തെളിവുകള്‍ ജുഡിഷ്യറിക്കു കൈമാറുമെന്നും കെസിആര്‍ വ്യക്തമാക്കിയിരുന്നു.
Keywords: Thushar Vellappally behind Operation Kamala in Telangana, Thiruvananthapuram, News, Allegation, BDJS, Court, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

