Music Festival | തുരീയം സംഗീതോത്സവം; 111 ദിനരാത്രങ്ങൾ നീളുന്ന സംഗീതവിരുന്ന്

 
Thuriyam Music Festival: 111 Days of Musical Extravaganza
Thuriyam Music Festival: 111 Days of Musical Extravaganza

Photo: Arranged

● മാർച്ച് 25 ന് വെസ്റ്റ് ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.
● പത്മഭൂഷൺ ഡോ: ടി വി ഗോപാലകൃഷ്ണന്റെ വായ്പ്പാട്ടോടെയാണ് സംഗീതോത്സവത്തിന്റെ തുടക്കം.
● ഡോ: കശ്യപ് മഹേഷ് ബാലഗിരീഷിന്റെ പഞ്ചരത്ന കീർത്തനാലപത്തോടെയാണ് സമാപനം.
● ആയിരം പേർക്ക് ഇരിക്കാവുന്ന സൗകര്യം സംഗീതോത്സവ വേദിയിൽ ഒരുക്കിയിട്ടുണ്ട്.
● പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.

കണ്ണൂർ: (KVARTHA) പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന 20-ാമത് തുരീയം സംഗീതോത്സവം മാർച്ച് 25 മുതൽ ഏപ്രിൽ ഏഴ് വരെ പയ്യന്നൂർ ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ നടക്കും. ഇത്തവണ 111 ദിനരാത്രങ്ങൾ നീളുന്ന സംഗീതവിരുന്നാണ് സംഘാടകർ ഒരുക്കുന്നത്.

മാർച്ച് 25-ന് വൈകീട്ട് ആറ് മണിക്ക് വെസ്റ്റ് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ, കെ.വി. ലളിത എന്നിവർ പങ്കെടുക്കും. പത്മഭൂഷൺ ഡോ. ടി.വി. ഗോപാലകൃഷ്ണന്റെ വായ്പ്പാട്ടോടെയാണ് സംഗീതോത്സവത്തിന് തുടക്കമാവുക. തുടർന്ന് വിവിധ ദിവസങ്ങളിലായി നിരവധി സംഗീതവിരുന്നുകൾ അരങ്ങേറും. ഡോ. കശ്യപ് മഹേഷ് ബാലഗിരീഷിന്റെ പഞ്ചരത്ന കീർത്തനാലാപനത്തോടെ സംഗീതോത്സവം സമാപിക്കും.

ആയിരം പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് സംഗീതോത്സവ വേദിയിൽ ഒരുക്കിയിട്ടുള്ളതെന്നും പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ടെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം. ജയകൃഷ്ണൻ, ഡോ. അസീം, ഡോ. എം.കെ. സുരേഷ് ബാബു, കെ.എം. വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

The 20th Thuriyam Music Festival, organized by Pothankandam Anandabhavanam, will be held at Sree Prabha Auditorium, Payyanur, from March 25 to April 7. The festival, which will last for 111 days, will be inaugurated by West Bengal Governor C.V. Ananda Bose. The festival will feature performances by renowned musicians and will conclude with a Pancharatna Keerthana presentation by Dr. Kashyap Mahesh Balagirish.

#MusicFestival, #CulturalEvent, #Kannur, #KeralaMusic, #Thuriyam, #Payyanur

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia