തൂണേരി ഷിബിന്‍ വധക്കേസ്; 17 പ്രതികളെയും വെറുതെവിട്ടു

 


കോഴിക്കോട്: (www.kvartha.com 15.06.2016) ഏറെ കോളിളക്കം സൃഷ്ടിച്ച നാദാപുരം തൂണേരി ചടയന്‍കണ്ടി ഷിബിന്‍ വധക്കേസില്‍ 17 പ്രതികളെയും കോടതി വെറുതെവിട്ടു. എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെവിട്ടത്.

പ്രതികള്‍ക്കെതിരായ കുറ്റം സംശയതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റവര്‍ ഉള്‍പ്പെടെ 66 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. അതേസമയം കേസിലെ പ്രായപൂര്‍ത്തിയാവാത്ത ഒമ്പതാം പ്രതിയുടെ വിചാരണ കോഴിക്കോട് ജുവൈനല്‍ കോടതിയിലാണ് നടക്കുന്നത്.

തെയ്യമ്പാടി മീത്തലെപുനച്ചിക്കണ്ടി ഇസ്മയില്‍ (28) സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്‌ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസമദ് -25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടെമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു-25), എടാടില്‍ ഹസ്സന്‍ (24), വില്ല്യാപ്പിള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കല്ലേരിന്റവിട ഷഫീഖ് (26), പന്തീരങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ലിയാര്‍ (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്- 55) എന്നിവരെയാണ് വെറുതെ വിട്ടത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊന്ന കേസില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. 2015 ജനുവരി 22ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 2015 ജനുവരി 22ന് രാത്രിയാണ് സംഭവം. 

രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ വധിക്കുകയും മറ്റ് ആറുപേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണെന്നാണ് കേസ്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് കേസിലുള്ളത്.

സംഭവത്തില്‍ 2015 ഏപ്രില്‍ 18ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കുറ്റിയാടി സി .ഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകം (302), വധശ്രമം (307), മാരകായുധങ്ങള്‍കൊണ്ട് ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍ (324), കലാപമുണ്ടാക്കല്‍ (147), കുറ്റവാളികളെ ഒളിപ്പിക്കല്‍ (212), തെളിവ് നശിപ്പിക്കല്‍ (201) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. നാദാപുരം കോടതിയില്‍ നിന്ന് കേസ് പിന്നീട് മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വനാണ് ഹാജരായത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷിബിന്റെ കുടുംബം അറിയിച്ചു.
തൂണേരി ഷിബിന്‍ വധക്കേസ്; 17 പ്രതികളെയും വെറുതെവിട്ടു

Also Read:
ചിത്താരിയിലെ ഗള്‍ഫ് വ്യാപാരിയുടെ വാഴകളും മരങ്ങളും വെട്ടിനശിപ്പിച്ച നിലയില്‍

Keywords:  Thuneri Shibin murder case: Court lets off all the accused, Bike, Kozhikode, Court, Injured, Attack, Congress, Youth League, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia