പരിശീലനത്തിനിടെ തന്‍ഡര്‍ ബോള്‍ട് കമാന്‍ഡോ കുഴഞ്ഞുവീണ് മരിച്ചു

 



അരീക്കോട്: (www.kvartha.com 16.09.2021) തന്‍ഡര്‍ ബോള്‍ട് കമാന്‍ഡോ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി കുമിച്ചിയില്‍ കുമാരന്റെ മകന്‍ സുനീഷ് (32) ആണ് മരിച്ചത്. 2012 ബാച് ഐ ആര്‍ ബി കമാന്‍ഡോ ആണ്. പരിശീലനത്തിനിടെയാണ് ക്ഷീണിതനായി കുഴഞ്ഞുവീണ് മരിച്ചത്.

അരീക്കോട് മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് ക്യാമ്പിലാണ് സംഭവം. രാവിലെ പരിശീലത്തിന് ഇടയില്‍ സുനീഷ് കുഴഞ്ഞു വിഴുകയായിരുന്നു. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പരിശീലനത്തിനിടെ തന്‍ഡര്‍ ബോള്‍ട് കമാന്‍ഡോ കുഴഞ്ഞുവീണ് മരിച്ചു


മൃതദേഹം മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ടെത്തിനായി മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസെടുത്തു.

Keywords:  News, Kerala, State, Death, Dead Body, Police, Case, Hospital, Thunderbolt Commandant collapsed and died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia