അങ്ങി­നെ തണ്ടര്‍­ബോ­ള്‍­ട്ടിനും പ­ണി­യാ­യി

 


ക­ണ്ണൂര്‍: കേരളത്തിനുള്ളില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് സര്‍ക്കാര്‍ സ്ഥിരീ­ക­രി­ച്ചെ­ങ്കി­ലും കേ­ര­ള-കര്‍­ണാ­ട­ക അ­തിര്‍­ത്തി­യില്‍ മാ­വോ­യി­സ്­റ്റു­കള്‍ വ­ന്നി­രു­ന്നു­വെ­ന്ന­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ കേ­ര­ള­ത്തി­ന്റെ തണ്ടര്‍­ബോള്‍­ട്ട് സേന­യെ വ്യാ­പ­ക­മാ­യി വി­ന്യ­സി­ക്കാന്‍ തീ­രു­മാ­ന­മായി. കാഞ്ഞിരക്കൊല്ലി മേഖലയില്‍ മാവോയി­സ്­റ്റുകളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക ആന്റി നക്‌­സല്‍ ഫോഴ്‌­സും കേരള തണ്ടര്‍ബോള്‍ട്ടും പരിശോധന നട­ത്തി­വ­രി­ക­യാ­ണ്.

അതിര്‍ത്തി മേഖലകളിലുള്ള ഏഴു ജില്ലകളിലെ 31 പോലീസ് സ്‌­റ്റേഷനുകള്‍ക്കുള്ള സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. അതിര്‍ത്തി വനമേഖലയിലെ മാവോയിസ്റ്റ് വേട്ടക്ക് കര്‍ണാടക പോലീസുമായി യോജിച്ച് നീ­ങ്ങാനും തീ­രു­മാ­ന­മായി. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസിനെ അതിര്‍ത്തിയിലേക്കയക്കു­മെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന്‍ അ­റി­യിച്ചു. എ­ന്നാല്‍ കേ­ര­ള­ത്തി­ലേ­ക്ക് മാ­വോ­യി­സ്­റ്റു­കള്‍ ക­ട­ന്നി­ട്ടി­ല്ലെ­ന്നും ആ­ഭ്യ­ന്ത­ര­മ­ന്ത്രാല­യം വെ­ളി­പ്പെ­ടുത്തി. ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റി­പ്പോര്‍ട്ടിന്‍ മേല്‍ ഡി. ജി. പി, ഇന്റലിജന്‍സ് ഡി. ജി. പി എന്നിവരുമായി നടത്തി­യ ചര്‍ചക്ക് ശേ­ഷ­മാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയി­ച്ച­ത്.

അങ്ങി­നെ തണ്ടര്‍­ബോ­ള്‍­ട്ടിനും പ­ണി­യാ­യി
കേരള-കര്‍ണാടക അതിര്‍ത്തി വരെ മാവോയിസ്റ്റുകള്‍ വന്നി­രുന്നു. എന്നാല്‍ അവര്‍ കേരളത്തിലേക്ക് കടന്നിട്ടില്ല. എങ്കി­ലും കേരള-കര്‍ണാടക പോലീസ് സംയുക്ത നീക്കത്തിനായി ഓരോ സേനക്കും ഓരോ മേഖല വേര്‍തിരിച്ചുനല്‍കാന്‍ ധാരണയാ­യ­തായും മന്ത്രി അറിയിച്ചു. അ­തിര്‍­ത്തി മേ­ഖ­ല­ക­ളില്‍ പരിശോധന നടത്തുന്ന സംഘത്തിന് ആര് നിര്‍ദേശം നല്‍കണമെന്നതടക്കമുള്ള കാര്യ­ങ്ങ­ളിലും ധാരണയാ­യി­ട്ടു­ണ്ട്.

അങ്ങി­നെ തണ്ടര്‍­ബോ­ള്‍­ട്ടിനും പ­ണി­യാ­യി

കര്‍ണാടകത്തിലെയും കേരളത്തിലെയും ഉന്നത പോലീസ് മേധാവി­കള്‍ അ­താ­ത് ദി­വ­സ­ങ്ങ­ളില്‍ പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ അ­റി­യിച്ചു. അതിനി­ടെ മാ­വോ­യി­സ്റ്റ് സംഘം കുടകിലേക്ക് കടന്നിരിക്കാമെന്ന സൂചനയില്‍ ഉടുമ്പ പുഴയോരം, കാലിയാര്‍ മലയിടുക്ക് എന്നീ മേഖലയില്‍ കര്‍ണാടക സേനയും പരിശോധന ന­ട­ത്തി­വ­രി­ക­യാണ്.
അങ്ങി­നെ തണ്ടര്‍­ബോ­ള്‍­ട്ടിനും പ­ണി­യാ­യി

Keywords:  Maoists, Presents, Thunder bolt force, Minister Thiruvanchoor Radhakrishnan, Kanjirakolli, Karnataka anti naxal force, Intelligence report, Kerala-Karnataka, DGP, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia