LDF | തലശ്ശേരി - മാഹി ബൈപാസ് റോഡിലൂടെ കെഎസ്ആര്‍ടിസി ഡബിള്‍ ഡെകര്‍ ബസില്‍ റോഡ് ഷോയുമായി മന്ത്രിയും സ്പീകറും
Mar 11, 2024, 19:11 IST
തലശ്ശേരി: (KVARTHA) തലശ്ശേരി - മാഹി ബൈപാസിലൂടെ റോഡ് ഷോയുമായി മന്ത്രിയും സ്പീകറും. പൊതുമരുമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്, സ്പീകര്‍ എ എന്‍ ശംസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി ഡബിള്‍ ഡെകര്‍ ബസിലാണ് റോഡ് ഷോ നടത്തിയത്.
ചോനാടത്തുനിന്നും മുഴപ്പിലങ്ങാട് വരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് മന്ത്രിയുടെ നേതൃത്വത്തില്‍ ആദ്യയാത്ര നടത്തിയത്. തലശ്ശേരി - മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ലൈവ് സ്ട്രീമിങിലൂടെ ഉദ്ഘാടനം ചെയതതിനുശേഷം പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചതിനുശേഷമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ തലശ്ശേരി ഡിപോയിലെ ബസില്‍ ആദ്യയാത്ര നടത്തിയത്.
പൗരപ്രമുഖരും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ അന്‍പതോളം പേര്‍ ആദ്യയാത്രയില്‍ പങ്കെടുത്തു. ഡബിള്‍ ഡെകര്‍ ബസിന് മുന്‍പിലായി ബൈക് റൈഡിങും പിന്നിലായി നിരവധി വാഹനങ്ങളും സഞ്ചരിച്ചു. ബൈപാസ് തുടങ്ങുന്ന മുഴപ്പിലങ്ങാടാണ് യാത്ര അവസാനിച്ചത്. ശേഷം നാട്ടുകാര്‍ക്കായി പ്രത്യേക യാത്രയും കെ എസ് ആര്‍ ടി സി ഡബിള്‍ ഡെകര്‍ നടത്തി.
നാലരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം തലശ്ശേരി- മാഹി ബൈപാസ് ആറുവരി പാത തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലൈവ് സ്ട്രീമിങിലൂടെ ഉദ്ഘാടനം ചെയ്തത്. പ്രാദേശിക ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ചോനാടത്ത് ബൈപാസ് റോഡിന്റ പാലത്തിന് അടിയില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍യില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
ഇതിനുശേഷമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ബൈപാസ് റോഡിലൂടെ ആദ്യയാത്ര നടത്തിയത്. സെല്‍ഫിയെടുത്തും കാണികളെ കൈവീശി അഭിവാദ്യം ചെയ്തുമായിരുന്നു മന്ത്രിയുടെയും സ്പീകറുടെയും ആദ്യയാത്ര. കടുത്ത വേനല്‍ചൂടിനെ അവഗണിച്ചുകൊണ്ടാണ് മന്ത്രിയും സ്പീകറും ഡബിള്‍ ഡെകറിന്റെ മുകള്‍ നിലയില്‍ നിന്നു കൊണ്ടു കൈവീശിയും അഭിവാദ്യമര്‍പിച്ചും ആദ്യയാത്ര നടത്തിയത്. കനത്ത പൊലീസ് സുരക്ഷയും ഏര്‍പെടുത്തിയിരുന്നു.
Keywords: News, Kerala, Kerala-News, Kannur-News, Thalassery-Mahe Bypass, Road, Minister, Speaker, Road Show, KSRTC, Double Decker Bus, Kannur News, Through Thalassery-Mahe Bypass Road Minister and Speaker with road show in KSRTC double decker bus.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.