Found Dead | 'ഭാര്യയെ വെട്ടിക്കൊന്നു'; പിന്നാലെ ഭര്‍ത്താവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jan 22, 2024, 10:20 IST
ADVERTISEMENT
തൃശ്ശൂര്‍: (KVARTHA) മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വേ ട്രാകില്‍ കണ്ടെത്തി. മുരിങ്ങൂര്‍ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് ബിനുവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച (22.01.2024) രാവിലെയാണ് പരിസരവാസികളെ നടുക്കിയ സംഭവം. രാവിലെ ആറ് മണിയോടെ ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസുള്ള കുട്ടികളെ വെട്ടിപ്പരുക്കേല്‍പിക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. മാതാവിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മക്കള്‍ക്ക് പരുക്കേറ്റതെന്നാണ് വിവരം.
കുടുംബവഴക്കാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. കുട്ടികളെ ഗുരുതരപരുക്കുകളോടെ ആശുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള ട്രാകില്‍ മൃതദേഹം കണ്ടെത്തിയത്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Found Dead, Killed, Wife, Husband, Local News, Police, Children, Injured, Train, Railway Track, Thrissur: Youth Found Dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.