Attacked | തൃശൂരില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു, കമിറ്റി അംഗമായ യുവാവിനും പരുക്ക്
Sep 14, 2023, 13:08 IST
ഇരിങ്ങാലക്കുട: (www.kvartha.com) മാപ്രാണം പള്ളി പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. യൂത് കോണ്‍ഗ്രസ് പൊറുത്തിശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ കമിറ്റി അംഗമായ യുവാവിനും നിസാര പരുക്കേറ്റു.
ഹോളിക്രോസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് സെന്റ് ജോണ്‍ കപ്പേളയില്‍നിന്ന് ആരംഭിച്ച പുഷ്പ കുരിശ് എഴുന്നള്ളിപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബാന്‍ഡ് മേളത്തിനു മുന്‍പിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഷാന്റോയും തിരുന്നാള്‍ കമിറ്റിയിലുള്ള ഒരു യുവാവുമായി തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം.

സംഘര്‍ഷത്തിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് ആരോ ഷാന്റോയെ സര്‍ജികല്‍ ബ്ലേഡ് പോലുള്ള ആയുധമുപയോഗിച്ച് വയറ്റില്‍ കുത്തുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
പരുക്കേറ്റ ഷാന്റോയെ ഉടന്‍ തന്നെ മാപ്രാണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇരിങ്ങാലക്കുട എസ് എച് ഒ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി കേസ് എടുത്ത് ഷാന്റായുടെ മൊഴി രേഖപ്പെടുത്തി.

Keywords: Thrissur: Youth Congress leader Injured during church festival procession, Thrissur, News, Religion, Youth Congress Leader Injured, Church Festival Procession, Hospitalized, Treatment, Clash, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.