Arrested | അതിരപ്പിള്ളി വനത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; സുഹൃത്ത് അറസ്റ്റില്‍

 


തൃശൂര്‍: (www.kvartha.com) അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അങ്കമാലി പാറക്കടവ് സ്വദേശി ആതിര(26)യുടെ മൃതദേഹമാണ് വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖില്‍ അറസ്റ്റിലായി.

പൊലീസ് പറയുന്നത്: ഷോള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ സുഹൃത്ത് കൊലപ്പെടുത്തിയത്. സാമ്പത്തികമായി അഖിലിനെ പലപ്പോഴായി ആതിര സഹായിച്ചിട്ടുണ്ട്. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ഭാര്യ ആതിരയെ കാണാനില്ലെന്ന് പറഞ്ഞ് അങ്കമാലി സ്വദേശി സനല്‍ കാലടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. ആതിര അഖിലിനൊപ്പം ഒന്നിച്ച് കാറില്‍ കയറി പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. 

ഇതിന്റെയടിസ്ഥാനത്തില്‍ കാലടി പൊലീസ് ആതിരയെയും അഖിലിനെയും കുറിച്ച് അന്വേഷിച്ച് വരികയായിരുന്നു. യുവതിയുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊകേഷന്‍ അവസാനമായി കാണിച്ചത് തുമ്പൂര്‍മുഴി ഭാഗത്താണെന്ന് മനസിലായി. 

സുഹൃത്ത് അഖിലിനൊപ്പമാണ് പോയതെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ അഖില്‍ കൊല നടത്തിയ വിവരം വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കങ്ങള്‍ രൂക്ഷമായപ്പോള്‍ വെറ്റിലപ്പാറ പത്ത് ആറ് വനത്തില്‍ ആതിരയെ എത്തിച്ച് അഖില്‍ കൊലപ്പെടുത്തുകയായിരുന്നു. 

വനത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് സൂചനയുണ്ട്. തുടര്‍ന്ന് അഖില്‍ ഷോള്‍ കൊണ്ട് കഴുത്ത് മുറുക്കി ആതിരയെ കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ സ്വര്‍ണം ഉള്‍പെടെ ഇയാള്‍ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോഴാണ് കൊലപാതകം നടത്തിയത്. അഖിലിനെയും കൂട്ടി സ്ഥലത്തെത്തി ആതിരയുടെ മൃതദേഹം കണ്ടെടുത്തു. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വനപ്രദേശത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.

Arrested | അതിരപ്പിള്ളി വനത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; സുഹൃത്ത് അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, News-Malayalam, Crime, Killed, Friend, Thrissur, Athirapilly, Police, Accused, Arrested, Crime-News, Thrissur: Youth arrested in murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia