Delivery | വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു
Jul 12, 2023, 20:58 IST
തൃശ്ശൂര്‍: (www.kvartha.com) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. ചാവക്കാട് താലൂക് ആശുപത്രിയിലെ ശുചിമുറിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതി ഡോക്ടറെ കണ്ടിരുന്നു. തുടര്‍ന്ന് ഗര്‍ഭധാരണമാണോയെന്ന് സംശയം തോന്നിയ ഡോക്ടര്‍ ഇത് ഉറപ്പിക്കാനായി യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് യൂറിന്‍ ശേഖരിക്കാനായി ശുചിമുറിയില്‍ പോയ യുവതി ഇവിടെ വച്ച് പ്രസവിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടന്‍ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അമ്മക്കും കുഞ്ഞിനും ആവശ്യമായ പരിചരണം ഉറപ്പാക്കി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
പരിശോധനകളിലൊന്നും ഗര്‍ഭം ഉള്ളതായി കണ്ടിരുന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു. ദമ്പതികള്‍ വിവാഹിതരായി എട്ടുവര്‍ഷം കഴിഞ്ഞു. 2.90 കിലോ തൂക്കമുള്ള പൂര്‍ണ വളര്‍ചയെത്തിയ കുഞ്ഞാണ് ജനിച്ചത്.
പരിശോധനകളിലൊന്നും ഗര്‍ഭം ഉള്ളതായി കണ്ടിരുന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു. ദമ്പതികള്‍ വിവാഹിതരായി എട്ടുവര്‍ഷം കഴിഞ്ഞു. 2.90 കിലോ തൂക്കമുള്ള പൂര്‍ണ വളര്‍ചയെത്തിയ കുഞ്ഞാണ് ജനിച്ചത്.
Keywords: Thrissur woman who sought treatment for abdominal pain delivered baby in hospital toilet, Thrissur, News, Hospital, Treatment, Toilet, Doctor, Urine test, Healthy Baby, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.