Netball Championship | സംസ്ഥാന നെറ്റ് ബോള്‍ ചാംപ്യന്‍ ഷിപില്‍ കിരീടം ചൂടി തൃശ്ശൂരിന്റെ ആണ്‍ കുട്ടികളും, പെണ്‍കുട്ടികളും; മികച്ച കളിക്കാരനായി അരുണ്‍ ഫ്രാന്‍സിസിനേയും മികച്ച കളിക്കാരിയായി എ ശില്‍പയെയും തിരഞ്ഞെടുത്തു
Aug 14, 2023, 13:07 IST
കണ്ണൂര്‍: (www.kvartha.com) 41-ാമത് സംസ്ഥാന നെറ്റ് ബോള്‍ സീനിയര്‍ ചാംപ്യന്‍ ഷിപില്‍ തൃശ്ശൂരിന്റെ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും വിജയികളായി. ആണ്‍ കുട്ടികളുടെ റണര്‍ അപില്‍ എറണാകുളവും, വയനാടും, പത്തനം തിട്ടയും മൂന്നാം സ്ഥാനം പങ്കിട്ടു.
സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ കെ ശബീന ജേതാക്കള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രടറി എസ് നജുമുദീന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ശാഹിന്‍ പള്ളിക്കണ്ടി അധ്യക്ഷനായി. സെക്രടറി പ്രഭാവതി സ്വാഗതം പറഞ്ഞു. ട്രഷറര്‍ യുപി സാബിറ, ജില്ലാ വൈസ് പ്രസിഡന്റ് റോബിന്‍ ജോസഫ്, ജോയിന്റ് സെക്രടറി എസ് ഗീത മനാല്‍ മമ്മിക്കുട്ടി, സെന്‍തില്‍ വാസുദേവ് എന്നിവര്‍ സംസാരിച്ചു.
ഷൈജു സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെകെ പവിത്രന്‍, ഫെന്‍സിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഒകെ വിനീഷ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
പെണ്‍കുട്ടികളുടെ റണര്‍ അപില്‍ തിരുവനന്തപുരം രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനം കോഴിക്കോടും, കോട്ടയവും പങ്കിട്ടു. മികച്ച കളിക്കാരനായി അരുണ്‍ ഫ്രാന്‍സിസിനേയും മികച്ച കളിക്കാരിയായി എ ശില്‍പയെയും തിരഞ്ഞെടുത്തു.
ഷൈജു സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെകെ പവിത്രന്‍, ഫെന്‍സിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഒകെ വിനീഷ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
Keywords: Thrissur winners in state netball Championship, Kannur, News, State Netball Championship, Prize Distribution, Speech, Competition, Girls, Boys, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.