Wild Elephant | തൃശ്ശൂര്‍ വെള്ളക്കാരിത്തടത്ത് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
Apr 23, 2024, 09:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (KVARTHA) വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ചൊവ്വാഴ്ച (23.04.2024) വെളുപ്പിന് ഒരു മണിക്കായിരുന്നു മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കൊമ്പനാന വീണത്. ആനയെ കരയ്ക്ക് കയറ്റാന്‍ ശ്രമം തുടരുന്നതിനിടെയാണ് ചരിഞ്ഞത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു. കിണറിന് സമീപത്തെ മണ്ണിടിച്ച് വഴിയൊരുക്കാനുള്ള ശ്രമം നടക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്.
മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യമാണ് നടന്നത്. ആനയെ രക്ഷപ്പെടുത്താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇനി ആനയുടെ ജഡം പുറത്തെടുക്കാനാണ് നീക്കം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി തുരന്ന് ആനയുടെ അടുത്തെത്തിയാണ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്. ഇങ്ങനെ തന്നെ ആനയുടെ ജഡം പുറത്തെടുക്കാനാണ് ഇനി ശ്രമിക്കുക.
വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പം ആഴമുള്ള കിണറാണ്. അബദ്ധത്തില്‍ കാട്ടാന വീണതാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല. പുലര്‍ചെ ഒന്നോടെയാണ് ആന കിണറ്റില്‍ വീണതെന്നാണ് വീട്ടുടമ അറിയിച്ചത്. പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Regional-News, Thrissur-News, Thrissur News, Local News, Wild Elephant, Fell, Well, Died, Forest Department, Rescue, Thrissur: Wild elephant fell into well, died.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.