Amit Shah | കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമും ത്രിപുരയില്‍ ഒന്നിച്ചു; ജനം സ്വീകരിച്ചത് ബിജെപിയെ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Mar 12, 2023, 23:37 IST
തൃശൂര്‍: (www.kvartha.com) തേക്കിന്‍കാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തില്‍ സിപിഎമിനേയും കോണ്‍ഗ്രസിനേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമും ത്രിപുരയില്‍ ഒന്നിച്ചെന്നായിരുന്നു ഷായുടെ പരിഹാസം.
നിലനില്പിനു വേണ്ടിയാണ് അവര്‍ ഒന്നിച്ചതെങ്കിലും ബിജെപിയെ ആണ് ജനം തിരഞ്ഞെടുത്തതെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍കാര്‍ സംസ്ഥാനത്തിന് വിവിധ പദ്ധതികള്‍ക്കായി നല്കിയ തുകയും അമിത് ഷാ എണ്ണിപ്പറഞ്ഞു.
കേരളത്തിന് മോദി സര്‍കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1,15,000 കോടി രൂപ നല്കി. എന്നാല്‍, യുപിഎ സര്‍കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 8500 കോടി രൂപ നല്കി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നല്‍കിയിട്ടില്ല. ഗുരുവായൂരില്‍ 317 കോടി രൂപ നല്കി. കാസര്‍കോടില്‍ 50 മെഗാവാടിന്റെ സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രം അനുമതി നല്കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയാണ് അനുവദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇത് അംഗീകരിക്കില്ലെന്ന് പറഞ്ഞ ഷാ അവര്‍ കളിക്കുന്നത് വോടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. കൊച്ചി 11 ദിവസമായി പുകയുന്നു. എന്നാല്‍ സംസ്ഥാന സര്‍കാരിന് നടപടി എടുക്കാന്‍ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാന്‍ കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റുകാര്‍ക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് സര്‍കാര്‍ ലൈഫ് മിഷന് അഴിമതിയില്‍ മുങ്ങിയിരിക്കയാണെന്നും ഷാ ആരോപിച്ചു. മുന്‍ പ്രിന്‍സിപല്‍ സെക്രടറി ജയിലിലായതില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുകേസില്‍ കമ്യൂണിസ്റ്റുകാര്‍ മൗനം പാലിക്കുന്നു. കേരള ജനത മിണ്ടാതിരിക്കില്ല. 2024ല്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
2024ലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു മുന്നോടിയായാണ് അമിത് ഷാ തൃശൂരിലെത്തിയത്. ഉച്ചയോടെ നെടുമ്പാശേരിയിലെത്തിയ അമിത് ഷാ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂരിലെത്തി. ശക്തന് തമ്പുരാന് സ്മാരകത്തില്‍ പുഷ്പാര്‍ചന നടത്തിയ ശേഷം ജോയ്സ് പാലസ് ഹോടലില്‍ നടന്ന പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അതിനു ശേഷമാണ് തേക്കിന്‍കാട്ടിലെ പൊതുയോഗത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്.
Keywords: Thrissur: Union home minister Amit Shah addressing public rally, Thrissur, News, CPM, Politics, Congress, BJP, Criticism, Kerala.
നിലനില്പിനു വേണ്ടിയാണ് അവര്‍ ഒന്നിച്ചതെങ്കിലും ബിജെപിയെ ആണ് ജനം തിരഞ്ഞെടുത്തതെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍കാര്‍ സംസ്ഥാനത്തിന് വിവിധ പദ്ധതികള്‍ക്കായി നല്കിയ തുകയും അമിത് ഷാ എണ്ണിപ്പറഞ്ഞു.
കേരളത്തിന് മോദി സര്‍കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1,15,000 കോടി രൂപ നല്കി. എന്നാല്‍, യുപിഎ സര്‍കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 8500 കോടി രൂപ നല്കി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നല്‍കിയിട്ടില്ല. ഗുരുവായൂരില്‍ 317 കോടി രൂപ നല്കി. കാസര്‍കോടില്‍ 50 മെഗാവാടിന്റെ സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രം അനുമതി നല്കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയാണ് അനുവദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇത് അംഗീകരിക്കില്ലെന്ന് പറഞ്ഞ ഷാ അവര്‍ കളിക്കുന്നത് വോടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. കൊച്ചി 11 ദിവസമായി പുകയുന്നു. എന്നാല്‍ സംസ്ഥാന സര്‍കാരിന് നടപടി എടുക്കാന്‍ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാന്‍ കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റുകാര്‍ക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് സര്‍കാര്‍ ലൈഫ് മിഷന് അഴിമതിയില്‍ മുങ്ങിയിരിക്കയാണെന്നും ഷാ ആരോപിച്ചു. മുന്‍ പ്രിന്‍സിപല്‍ സെക്രടറി ജയിലിലായതില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുകേസില്‍ കമ്യൂണിസ്റ്റുകാര്‍ മൗനം പാലിക്കുന്നു. കേരള ജനത മിണ്ടാതിരിക്കില്ല. 2024ല്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Thrissur: Union home minister Amit Shah addressing public rally, Thrissur, News, CPM, Politics, Congress, BJP, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.