Accidental Death | ചാലക്കുടി ദേശീയപാതയില്‍ ചരക്കുലോറിയുടെ പിന്നില്‍ ബൈകിടിച്ച് അപകടം; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം
Jan 17, 2023, 10:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) ചാലക്കുടി-പോട്ട ദേശീയപാതയില്‍ വാഹനാപകടത്തില്‍ ബൈക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി വെട്ടുകടവ് സ്വദേശി ഷിനോജ് (24), കുന്നത്തങ്ങാടി സ്വദേശി ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ചരക്കുലോറിയുടെ പിന്നില്‍ ബൈകിടിച്ചാണ് ബൈക് യാത്രികരായ യുവാക്കള്‍ മരിച്ചത്.
പുലര്‍ചെ ഒരു മണിയോടെയായിരുന്നു പരിസരവാസികളെ നടുക്കിയ അപകടം നടന്നത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിയില്‍ പെരുന്നാള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ഒരു സ്ഥാപനത്തില്‍ അകൗണ്ടന്റായ ബ്രൈറ്റിനെ, യുകെയില്‍ ഉന്നത പഠനത്തിന് പോകാനിരിക്കെയാണ് മരണം കവര്‍ന്നത്.
Keywords: News,Kerala,State,Thrissur,Accident,Road,Accidental Death,Youth,Death, Thrissur: Two youths died in Road Accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

