Students Missing | തൃശൂരില്‍ 2 വിദ്യാര്‍ഥികളെ കാണാതായതായി പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) എരുമപ്പെട്ടി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളെ കാണാതായതായി പരാതി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകന്‍ അര്‍ജുന്‍ (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന്‍ ദില്‍ജിത്ത് (14) എന്നിവരെയാണ് കാണാതായത്.
Aster_MIMS

വ്യാഴാഴ്ച (03.08.2023) സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ ഉച്ചമുതലാണ് കാണാതായത്. ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അതേസമയം, കുട്ടികളുടെ ബാഗുകള്‍ ക്ലാസ് മുറികളിലുണ്ട്. സ്‌കൂള്‍ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 04885273002, 9497980532 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

Students Missing | തൃശൂരില്‍ 2 വിദ്യാര്‍ഥികളെ കാണാതായതായി പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്



Keywords: News, Kerala, Kerala-News, News-Malayalam, Thrissur, Students, Missing, Complaint, Police, Erumapetty, School, Thrissur: Two students missing from Erumapetty school.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia