SWISS-TOWER 24/07/2023

Found Dead | വിദേശത്തുനിന്നും നാട്ടിലെത്തിയത് 12 ദിവസം മുമ്പ്; പ്രവാസി യുവാവും 9 വയസുള്ള മകനുമടക്കം 3 അംഗ കുടുംബം വീട്ടിനകത്ത് മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (KVARTHA) പേരാമംഗലം അമ്പലക്കാവില്‍ പ്രവാസി യുവാവ് അടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് (35), ഇയാളുടെ ഭാര്യ സംഗീത (33), ഇവരുടെ ഒന്‍പത് വയസുള്ള മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്.

ഏറെനേരം കഴിഞ്ഞിട്ടും വീട് തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Found Dead | വിദേശത്തുനിന്നും നാട്ടിലെത്തിയത് 12 ദിവസം മുമ്പ്; പ്രവാസി യുവാവും 9 വയസുള്ള മകനുമടക്കം 3 അംഗ കുടുംബം വീട്ടിനകത്ത് മരിച്ച നിലയില്‍
 

ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമികമിക നിഗമനം. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഓടിസം ബാധിതനായിരുന്നു ഇവരുടെ മകനെന്ന് ബന്ധുക്കള്‍ പറഞ്ഞു. 12 ദിവസം മുമ്പാണ് സുമേഷ് അബൂദബിയില്‍ നിന്നും നാട്ടിലെത്തിയത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.)

Keywords: News, Kerala, Kerala-News, Regional-News, Expat, Son, Wife, Husband, Obituary-News, Thrissur News, Three Member, Family, Found Dead, Police, Local News, Abroad, Abu Dhabi, Thrissur: Three member of family found dead.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia