Drowned | 'യൂട്യൂബ് നോക്കി നീന്താനിറങ്ങി'; വിദ്യാര്‍ഥി മുങ്ങി മരിച്ചു
Aug 2, 2023, 08:03 IST
തൃശൂര്‍: (www.kvartha.com) വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. ചെറുതുരുത്തി പുതുശ്ശേരി ചെറുളിയില്‍ മുസ്തഫയുടെ മകന്‍ ഇസ്മാഈല്‍ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച (01.08.2023) വൈകിട്ട് ആറ് മണിയോടെ ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത് കുളത്തിലാണ് സംഭവം.
സ്‌കൂള്‍ കഴിഞ്ഞ് വന്നതിനുശേഷം നീന്തല്‍ പഠിക്കുന്നതിനായി പഞ്ചായത് കുളത്തില്‍ ഇറങ്ങിയപ്പോഴാണ് ഇസ്മാഈല്‍ വെള്ളത്തില്‍ മുങ്ങി താഴ്ന്നത്. നീന്തല്‍ പഠിക്കാനായി യൂട്യൂബ് നോക്കി ശരീരത്തില്‍ കുപ്പികള്‍ കെട്ടിവച്ച് വെള്ളത്തില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം.
പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി കുട്ടിയെ പുറത്തെടുത്തു. ശേഷം പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Thrissur, Student, Drowned, Study, Youtube, Swimming, Thrissur: Student drowned while watching to study youtube swimming.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.