Ambulance | മലക്കപ്പാറയില്‍ 6 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് പരാതി
Nov 2, 2023, 15:57 IST
ADVERTISEMENT
തൃശ്ശൂര്‍: (KVARTHA) മലക്കപ്പാറയില്‍ 6 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് പരാതി. മലക്കപ്പാറ റോഡരികില്‍ നിന്ന് നാലു കിലോമീറ്റര്‍ ഉള്‍വനത്തില്‍ താമസിക്കുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് ലഭിക്കാതെ ബുദ്ധിമുട്ടിലായത്.
ട്രൈബല്‍ ആശുപത്രിയിലെ ആംബുലന്‍സിന്റെ ജിപിഎസ് വര്‍ക് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആംബുലന്‍സ് നല്‍കാതിരുന്നതെന്നാണ് ആരോപണം. കുഞ്ഞിന് പെട്ടെന്ന് അപസ്മാരം വന്നതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് മലക്കപ്പാറയില്‍ എത്തിച്ചിരുന്നു. പിന്നാലെ മലക്കപ്പാറയിലെ ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചാലക്കുടി താലൂക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍ ട്രൈബല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടായിട്ടും ജിപിഎസ് വര്‍ക് ചെയ്യുന്നില്ലെന്ന കാരണത്താല്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഇതിനിടെ അപസ്മാരം വന്ന് തളര്‍ന്ന കുഞ്ഞ് രണ്ടരമണിക്കൂറോളം ആംബുലന്‍സ് കിട്ടാതെ ആശുപത്രിയില്‍ കിടന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. പിന്നീട് കുട്ടിയെ തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: News, Kerala, Kerala-News, Thrissur-News, Malayalam-News, Thrissur News, Six-Month-Old, Baby, Ambulance, Malakappara News, Complaint, Hospital, Treatment, Parents, GPS, Vehicle, Thrissur: Six-month-old baby did not get an ambulance at Malakappara.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.