SWISS-TOWER 24/07/2023

Ambulance | മലക്കപ്പാറയില്‍ 6 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (KVARTHA) മലക്കപ്പാറയില്‍ 6 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് പരാതി. മലക്കപ്പാറ റോഡരികില്‍ നിന്ന് നാലു കിലോമീറ്റര്‍ ഉള്‍വനത്തില്‍ താമസിക്കുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് ലഭിക്കാതെ ബുദ്ധിമുട്ടിലായത്.

ട്രൈബല്‍ ആശുപത്രിയിലെ ആംബുലന്‍സിന്റെ ജിപിഎസ് വര്‍ക് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആംബുലന്‍സ് നല്‍കാതിരുന്നതെന്നാണ് ആരോപണം. കുഞ്ഞിന് പെട്ടെന്ന് അപസ്മാരം വന്നതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് മലക്കപ്പാറയില്‍ എത്തിച്ചിരുന്നു. പിന്നാലെ മലക്കപ്പാറയിലെ ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചാലക്കുടി താലൂക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

എന്നാല്‍ ട്രൈബല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടായിട്ടും ജിപിഎസ് വര്‍ക് ചെയ്യുന്നില്ലെന്ന കാരണത്താല്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഇതിനിടെ അപസ്മാരം വന്ന് തളര്‍ന്ന കുഞ്ഞ് രണ്ടരമണിക്കൂറോളം ആംബുലന്‍സ് കിട്ടാതെ ആശുപത്രിയില്‍ കിടന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. പിന്നീട് കുട്ടിയെ തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Ambulance | മലക്കപ്പാറയില്‍ 6 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് പരാതി



Keywords: News, Kerala, Kerala-News, Thrissur-News, Malayalam-News, Thrissur News, Six-Month-Old, Baby, Ambulance, Malakappara News, Complaint, Hospital, Treatment, Parents, GPS, Vehicle, Thrissur: Six-month-old baby did not get an ambulance at Malakappara.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia