Caught Fire | ഗുരുവായൂരില്‍ ശബരിമല തീര്‍ഥാടകരുടെ ബസിന് തീപ്പിടിച്ചു; വാഹനത്തിലുണ്ടായിരുന്നത് 7 കുട്ടികളടക്കം 50 പേര്‍; വന്‍ ദുരന്തം ഒഴിവായി
Dec 4, 2023, 17:02 IST
ADVERTISEMENT
തൃശ്ശൂര്‍: (KVARTHA) അയ്യപ്പ ഭക്തരുടെ ബസിന് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. ഗുരുവായൂരില്‍വെച്ചാണ് സംഭവം. ഏഴു കുട്ടികളടക്കം 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
സേലം എടപ്പാടിയില്‍ നിന്ന് വന്നിരുന്ന ബസിനാണ് തീ പടര്‍ന്നത്. റെയില്‍വേ മേല്‍പാലം ഇറങ്ങി പെട്രോള്‍ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുന്‍വശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് പൂര്‍ണമായും കത്തി നശിച്ചു. സെല്‍ഫ് മോടോറില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യൂടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു.
ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗാസ് സിലിന്‍ഡറുകള്‍ ബസില്‍ ഉണ്ടായിരുന്നതും അപ്രതീക്ഷിത അപകടം പെട്രോള്‍ പമ്പിന് മുന്നിലായതും ആശങ്ക പരത്തി. ഡീസല്‍ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി.
അഗ്നിരരക്ഷാസേനയും പൊലീസും ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോള്‍ പമ്പ് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് തീയണച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.