Earth Noise | തൃശൂരില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം; ആശങ്കയോടെ പ്രദേശവാസികള്‍
Jul 9, 2023, 14:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി പ്രദേശവാസികള്‍. വരന്തരപ്പിള്ളി ആമ്പല്ലൂര്‍, കല്ലൂര്‍ മേഖലകളിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ മുഴക്കം ഉണ്ടായത്. ശബ്ദതരംഗം 2 സെകന്‍ഡ് നീണ്ടുനിന്നതായി പരിസരവാസികള്‍ പറഞ്ഞു.
റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ മാത്രമാണ് പ്രകമ്പനത്തിന്റെ തോത് രേഖപ്പെടുത്തിയതെന്നും അതിനാല്‍ ഇത് ഭൂചലനമായി പരിഗണിക്കാന്‍ കഴിയില്ലെന്നുമാണ് അധികൃതരുടെ വാദം. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് തൃശൂരില്‍ മുഴക്കം ഉണ്ടാകുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടിരുന്നു. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.
നെടുംകുന്നം, കറുകച്ചാല്‍ പഞ്ചായതുകളിലെ വിവിധ പ്രദേശങ്ങളിലാണ് രാത്രിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത്. രാത്രി 9.55ന് ആയിരുന്നു സംഭവം. ഇടിമുഴക്കത്തിന് സമാനമായി സെകന്‍ഡുകള്‍ നീണ്ടുനിന്ന മുഴക്കമാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലത്ത് നിന്ന് കാലില്‍ തരിപ്പ് അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.
കറുകച്ചാല്‍, നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവന്‍കുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് മുഴക്കമുണ്ടായത്. ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണ് നാട്ടുകാര്‍ പരിഭ്രാന്തരായത്. ഇതോടെ ഭൂമികുലുക്കമാണെന്ന് കരുതി ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Thrissur, Rumbling, Underground, Tremor, Thrissur: Rumbling from underground.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

