Allegation | പൂരനഗരിയില്‍ ആക്ഷന്‍ ഹീറോയെ ആംബുലന്‍സില്‍ കൊണ്ടുവന്ന് രക്ഷകനായി അവതരിപ്പിച്ചു; വഴിവെട്ടിയത് എഡിജിപി അജിത് കുമാറെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പൊലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല
● പൂരം നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ പ്രധാനപ്പെട്ട എട്ട് വീഴ്ചകളും ചൂണ്ടിക്കാട്ടി
● ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ട് പൊലീസ് കൈകാര്യം ചെയ്തു
തിരുവനന്തപുരം: (KVARTHA) പൂരനഗരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആക്ഷന്‍ ഹീറോയെ ആംബുലന്‍സില്‍ കൊണ്ടുവന്ന് രക്ഷകനായി അവതരിപ്പിച്ചുവെന്നും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വഴിവെട്ടിയത് എഡിജിപി അജിത് കുമാറാണെന്നും ആരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
സുരേഷ് ഗോപി എംപിയെ പരമാമര്‍ശിച്ചായിരുന്നു തിരുവഞ്ചൂറിന്റെ വാക്കുകള്‍. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു തിരുവഞ്ചൂര്‍. പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ കാണികളുടെ രക്ഷകനായാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയായി അവതരിപ്പിച്ചതെന്നും മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചുവെന്നും പൊലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ അദ്ദേഹത്തിന് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പൊലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല. എഡിജിപി എംആര്‍ അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ ഇതിന് പൊലീസ് അനുമതി നല്‍കുമോ എന്നും അദ്ദേഹം ചോദിച്ചു. സുരേഷ് ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പൂരം നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ പ്രധാനപ്പെട്ട എട്ട് വീഴ്ചകളും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പൊലീസ് കൈകാര്യം ചെയ്തത്. ഒരു അനുഭവ പരിചയവുമില്ലാത്ത വ്യക്തിയെ സിറ്റി പൊലീസ് കമ്മീഷണറാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഉള്‍പ്പെടെ തടഞ്ഞത് ബോധപൂര്‍വം ആരോ പൂരം കലക്കി എന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
സഭാസമ്മേളനം ആരംഭിച്ച് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിവാദ വിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.
അതേസമയം, തൃശൂര്‍ പൂരം കലക്കലില്‍ ഗൂഢാലോചന നടന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ അടിയന്തര പ്രമേയത്തിന് മറുപടിയായി വ്യക്തമാക്കി. ഇതില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
#ThrissurPooram #SureshGopi #NDA #ADGPAjithKumar #KeralaAssembly #Ambulance
