Accidental Death | സ്റ്റേഷനിലേക്ക് പോകുന്നതിനിടെ അപകടം: ബൈകില്‍ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
Jan 23, 2024, 12:02 IST
ADVERTISEMENT
തൃശ്ശൂര്‍: (KVARTHA) ഷോളയാറില്‍ വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വില്‍സണ്‍ (40) ആണ് മരിച്ചത്. വില്‍സണ്‍ സഞ്ചരിച്ചിരുന്ന ബൈക് വിറക് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു ദാരുണ സംഭവം.
ഉടന്‍ തന്നെ വില്‍സണെ ചാലക്കുടി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ വീട്ടില്‍നിന്നും മലക്കപ്പാറ സ്റ്റേഷനിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം ചാലക്കുടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Police Officer, Died, Accident, Accidental Death, Sholayar News, Road Accident, Thrissur News, Thrissur: Police officer died in Sholayar road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.